നാളെ വിദ്യാഭ്യാസ ബന്ദ്‌

കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എബിവിപി നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസത്തെ ഇടതുസർക്കാർ തുരങ്കംവെക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് അറിയിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഇടതു പക്ഷമാണ് ഇപ്പോൾ സ്വാധീനം ചെലുത്തുന്നതെന്നും അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്ന സർക്കാരിന്റെ വിശ്വാസം തെറ്റിദ്ധാരണയല്ലാതെ മറ്റൊന്നുമല്ലെന്നും എബിവിപി പ്രസ്താവനയിൽ പറയുന്നു. കോഴിക്കോട്…

Read More

നാടിന് അഭിമാനമാണ് കടയ്ക്കൽ സ്വദേശി മനു മണികണ്ഠൻ.

നാടിന് അഭിമാനമാണ് കടയ്ക്കൽ സ്വദേശി മനു മണികണ്ഠൻ.  തിരുവനന്തപുരത്തെ റഷ്യൻ യൂത്ത് ക്ലബിന്റെ ജനറൽ സെക്രട്ടറി കൂടി ആയിട്ടുള്ള മനുവിന്റഷ്യയിൽ നടക്കുന്ന സെന്റ് പീറ്റേഴ്സ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു പ്രതിനിധി ആയിരുന്നു മനു മണികണ്ഠൻ. എല്ലാ വർഷവും വേൾഡ് എക്കണോമിക് ഫോറം നടത്തി വരാറുണ്ട് . ഇതിന് ബദലായാണ്‌ റഷ്യയുടെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്സ് എക്കണോമിക് ഫോറം നടത്തി വരുന്നത് . റഷ്യയുമായി നല്ല ബന്ധമുള്ള 65 രാജ്യങ്ങളിൽ നിന്നുള്ള…

Read More

യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരേ പോലീസ് കേസ്.

വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തതിന് യൂട്യൂബർ ‘തൊപ്പി’യ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വളാഞ്ചേരി പോലീസ് കേസെടുത്തത് . കൂടാതെ, ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘പെപ്പെ സ്ട്രീറ്റ് ഫാഷൻ’ എന്ന കടയുടെ ഉടമയ്‌ക്കെതിരെയും കുറ്റം ചുമത്തുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധ പ്രവർത്തകനുമായ സൈഫുദ്ദീൻ പാടത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവാദ പരിപാടിയിൽ പൊലീസ് കേസെടുത്തത്. ഇന്നലെ മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടതിനെ കുറിച്ചും ഉച്ചത്തിലുള്ള പാട്ടുപാടി ശല്യമുണ്ടാക്കിയതിനെ…

Read More

പൊതു ശൗചാലയം പണിപൂർത്തിയായിട്ടു മാസങ്ങളായി
പക്ഷെ പൊതുജനത്തിന് നോ എൻട്രി.

ചടയമംഗലം : ചടയമംഗലത്ത് ഗ്രാമപഞ്ചായത്ത് വക പൊതു ശൗചാലയം പണി പൂർത്തിയായിട്ട് നാളുകളായി പക്ഷെ ഇതുവരെ പൊതുജനത്തിന് പ്രവേശനമില്ല അതിനെതിരെ പ്രതിഷേധം ഉയരുകയാണ്. ദിവസേന ഡ്രൈവിംഗ് ടെസ്റ്റിനുൾപ്പെടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ്രാവിലെ ആറു മണിമുതൽ ഗ്രൗണ്ടിൽ എത്തുന്നത്. സ്ത്രീകളുൾപ്പെടെ സമീപത്തെ പെട്രോൾ പമ്പുകളും വീടുകളെയുമാണ് ആശ്രയിക്കേണ്ടിവരുന്നത് അതിനാൽ പെൺകുട്ടികളും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ അടക്കം ബുദ്ധിമുട്ടുകയാണ്.ബ്ലോക്ക്‌ പഞ്ചായത്തുതല കായിക മത്സരങ്ങൾ ഉൾപ്പെടെ നടത്തുന്ന ഗ്രൗണ്ടിനു സമീപത്തുള്ള ഈ കെട്ടിടം അടച്ചിട്ടിരിക്കുവാണ്. നിരവധി തവണ ചടയമംഗലം ഗ്രാമ പഞ്ചായത്തിനും ,…

Read More

രക്ഷിതാക്കൾ കുരുക്കിലാകും കുട്ടി ഡ്രൈവർ മാർ MVD നിരീക്ഷണത്തിൽ

പ്രായപൂർത്തിയാകാത്ത വാഹനമോടിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പും പോലീസും തീവ്രശ്രമത്തിലാണ്. ലൈസൻസില്ലാതെ വാഹനമോടിക്കാൻ കുട്ടികളെ അനുവദിക്കുന്ന രക്ഷിതാക്കൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഏപ്രിലിൽ സംസ്ഥാനത്തുടനീളം 400 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രായപൂർത്തിയാകാത്ത ഡ്രൈവർമാർ, വാഹന ഉടമകൾ, അവരുടെ രക്ഷിതാക്കൾ എന്നിവർക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടുന്ന മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 199 എ പ്രകാരമാണ് ഈ കേസുകൾ കൈകാര്യം ചെയ്യുന്നത്. കേസുകളിൽ ഭൂരിഭാഗവും, 338, വടക്കൻ ജില്ലകളിലാണ് സംഭവിച്ചത്, മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ,…

Read More

എന്റെ കുഞ്ഞുങ്ങൾ വീട്ടിൽ ഒറ്റയ്ക്കാണ് എന്ത് സുരക്ഷയാണ് അവർക്കുള്ളത്. Divya Raveendran കടയ്ക്കൽ ചർച്ച ചെയ്യുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ;

കടയ്ക്കൽ : കടയ്ക്കലിലും പരിസര പ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി, ഇപ്പൊ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ദിവ്യ രവീന്ദ്രൻ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് . മൂന്ന് വയസ്സ് കാരിയെ തെരുവ് നായ ആക്രമിക്കുന്നത് കണ്ടപ്പോൾ ഭയം തോന്നുന്നു , എന്റെ കുഞ്ഞുങ്ങൾ വീട്ടിൽ ഒറ്റയ്ക്കാണ് . അവർക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും കൂട്ടിച്ചേർത്തു പറയുന്നുണ്ട് . ഈ വിഷയത്തിൽ ഭരണകൂടം നടപടി സ്വീകരിക്കുമെന്നാണ് പൊതു ജനം പറയുന്നത് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ…

Read More

അറിയിപ്പ് കൊല്ലം കടയ്ക്കൽ സ്വദേശിയെ കാണ്മാനില്ല

കാണ്മാനില്ലപ്ലീസ് ഷെയർ ഇന്നലെ(20/06/2023) രാത്രി 9.00 pm) മുതൽ ഉമറൂൾ ഫാറൂഖ് (19) , കൊല്ലം കടയ്ക്കൽ, മുക്കുന്നം വാലുപച്ചയിൽ കാണാതായി. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലൊ അല്ലെങ്കിൽ (9605063027, +91 92076 66553) ഈ നമ്പരിലോ അറിയിക്കുക.

Read More

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിലെ മുഖ്യപ്രതി കെ.വിദ്യ പിടിയിൽ.

പാലക്കാട് അഗളി പോലീസ് കോഴിക്കോട്ടുവെച്ചാണ് വിദ്യയെ പിടികൂടിയത്. പാലക്കാട്ടേക്ക് വിദ്യയെ കൊണ്ടുപോകും. മേപ്പയൂർ, വടകര മേഖലകളിൽ വിദ്യയെ തേടിയെത്തിയെങ്കിലും ഇതുവരെ പിടികിട്ടാതെ രക്ഷപ്പെടുകയായിരുന്നു.  ഇന്ന് പാലക്കാട് അഗളി പോലീസ്  വിദ്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് എത്തിച്ച ശേഷം  കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.  വിദ്യയെ നാളെ രാവിലെ 11 മണിയോടെ പാലക്കാട് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കണം. പാലക്കാട് അഗളി പോലീസും കാസർഗോട് നീലേശ്വരം പോലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് പോലീസ് അറസ്റ്റ്…

Read More

കടയ്ക്കൽ മുള്ളിക്കാട് കൊല്ലായിൽ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങുന്നതായി പരാതി

കടയ്ക്കൽ മുള്ളിക്കാട് കൊല്ലായിൽ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങുന്നതായി പരാതി. ഈ റൂട്ടിലുള്ള ഏക ബസാണ് പതിവായി സർവീസ് മുടക്കുന്നത്. നിലമേലിൽ നിന്നു കടയ്ക്കൽ-ചിതറ-മുള്ളിക്കാട്-സത്യമംഗലം -കൊല്ലായിൽ വഴി മടത്തറയിലേക്കുള്ള ബസാണിത്. രാവിലെയും രാത്രിയിലുമുള്ള ട്രിപ്പ് മുടക്കുന്നത് പതിവാണ്. വിദ്യാർഥികൾ ഉൾപ്പെടെ ഇതുമൂലം ഓട്ടോറിക്ഷയടക്കമുള്ളവാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മടത്തറ, ചിതറ മേഖലകളിൽ നിന്നു രാത്രി കടയ്ക്കൽ, നിലമേൽ എന്നിവിടങ്ങളിലേക്ക് പോകാനുള്ള അവസാന ബസാണിത് .രാത്രി സർവ്വീസ് മുടക്കുന്നത് കാരണം   എം.സി.റോഡിലെത്തി മറ്റിടങ്ങളിലേക്കു പോകാനുള്ളവരും  വലയുകയാണ്  . ബസ്…

Read More

തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ ; ഷുക്കൂർ വക്കീൽ

ഷുക്കൂർ വക്കീൽ ഫേസ്ബുക്ക് പേജിലെഴുതുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്ക്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത് . അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത് Santhosh Keezhattoor അവരോട് തൊപ്പിയെ അറിയുമോ ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും .അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത് . യൂ ട്യൂബിൽ ഞങ്ങൾ അയാളെ Search ചെയ്തപ്പോൾ 690 K Subscribers.Insta യിൽ 757 K followers.അയാൾ പറയുന്നതും…

Read More
error: Content is protected !!