fbpx

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു.

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ്‌ ഇക്കോണമി മിഷൻ സാമൂഹ്യനീതി വകുപ്പുമായി ചേർന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2026 നുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണ് ഈ പദ്ധതി. വൈജ്ഞാനിക തൊഴിലിൽ തൽപ്പരരായ, പ്ലസ്‌ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലനം നൽകി തൊഴിൽ രംഗത്തേക്ക് എത്തിക്കും. നോളഡ്ജ്‌…

Read More

കുളത്തുപ്പുഴ പട്ടിക വർഗ്ഗ കോളനികൾ ജില്ലാ കളക്ടർ സന്ദർശനം നടത്തി

കുളത്തൂപ്പുഴ പഞ്ചായത്തിലെ പട്ടികവർഗ കോളനികളായ കടമാൻകോട്, കുഴവി എന്നിവിടങ്ങളിൽ കലക്ടർ അഫ്‌സാന പർവീൺ സന്ദർശനം നടത്തി. സന്ദർശന വേളയിൽ കോളനിയിലെ സാംസ്കാരിക കേന്ദ്രവും സാമൂഹിക പഠനമുറിയും  നേരിൽ കണ്ടു വിലയിരുത്തി . കോളനി നിവാസികൾക്കായി പട്ടികവർഗ വകുപ്പ് നൽകിയ ഭക്ഷ്യധാന്യ കിറ്റിന്റെ ഉദ്ഘാടനം കലക്ടർ നിർവഹിച്ചു. കൂടാതെ സാംസ്കാരിക നിലയത്തിൽ കരകൗശല സംഘങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും കലക്ടർ നിർവഹിച്ചു. കടമാൻകോട് കോളനി മോഡൽ പ്രീ സ്കൂൾ, എഎൻഎം സെന്റർ, സർക്കാർ സന്ദർശിച്ച ട്രൈബൽ എൽപി സ്കൂൾ, കുഴവിയോട്…

Read More

മകളുടെ വിവാഹ തലേന്ന് പന്തലിൽ വച്ച് അച്ഛൻ ക്രൂരമായി കൊല്ലപ്പെട്ടു

വർക്കല കല്ലമ്പലത്ത് വിവാഹത്തിന്റെ തലേന്ന് വധുവിന്റെ പിതാവ് ദാരുണമായി കൊല്ലപ്പെട്ടു. വടശ്ശേരിക്കോണം കല്യാണ പന്തലിൽ വച്ചാണ് രാജു (61) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സുഹൃത്താണെന്ന് പൊലീസ് പറയപ്പെടുന്ന ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇവർ സമീപവാസികളാണെന്നും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. ഇന്ന് വർക്കല ശിവഗിരിയിൽ വെച്ച് മകളായ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് അർധരാത്രി പിതാവിന്റെ കൊലപാതകം നടക്കുന്നത്.ജിഷ്ണു സഹോദരനുംസുഹൃത്തുക്കളോടുമൊപ്പം രാജുവിന്റെ വീട്ടിലെത്തുകയുംവഴക്കുണ്ടാക്കുകയുമായിരുന്നു. ഇതിനിടയിൽജിജിൻ മൺവെട്ടി കൊണ്ട് അടിക്കുകയും കത്തി…

Read More

ആചാരങ്ങളുടെ പേരിൽ ചെയ്യുന്നത് എല്ലാം ന്യായികരിക്കാൻ കഴിയില്ല

അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ഇതെന്ത് തേങ്ങയാണ്? ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിലേക്ക് ഒരു പെങ്കൊച്ചിനെ കെട്ടിക്കൊണ്ട് വന്നിട്ട് അതിന്റെ തല ഇടിച്ചു വേദനിപ്പിച്ചിട്ട് അകത്തേയ്ക്ക് ആനയിക്കുന്നു. പുതിയ വീട്ടിൽ പുതു പെണ്ണ് കരഞ്ഞു കൊണ്ടു കയറണമെന്ന കലാപരിപാടി വല്ലോം ആണോ? ഇത്തരം ഒരു ആചാരം എവിടെയെങ്കിലും ഉണ്ടോ? ആ നീല ഷർട്ടിട്ട അവന്റെ തല ഇതുപോലെ ചുമരിൽ വച്ച് ഇടിക്കണമായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ വേദനയിൽ ആ പാവം കൊച്ച് കരഞ്ഞു…

Read More

പനി ബാധിച്ച് 4 വയസ്സുകാരി വയനാട്ടിൽ മരിച്ചു

തൃശ്ശിലേരി സ്വദേശിയും അശോകൻ അഖിലയുടെ മകളുമായ രുദ്ര എന്ന നാലുവയസ്സുകാരി പനി ബാധിച്ച് വയനാട്ടിൽ മരിച്ചു. ഞായറാഴ്ചയാണ് കുട്ടിയെ വയനാട് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. എന്നാൽ, തിങ്കളാഴ്ച മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എടയൂർക്കുന്ന് ഗവൺമെന്റ് എൽപി സ്കൂളിൽ എൽകെജിയിൽ പഠിക്കുന്ന കുട്ടിയാണ് രുദ്ര

Read More

ആറ്റിങ്ങലിൽ ആംബുലൻസ് മറിഞ്ഞ് കിളിമാനൂർ സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്.

ആറ്റിങ്ങലിൽ ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ആറ്റിങ്ങൽ: രാവിലെ എട്ടുമണിയോടെ ആയിരുന്നു ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ അപകടം നടന്നത്. കിളിമാനൂർ ഭാഗത്തുനിന്നും വന്ന ആംബുലൻസ് നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ കിളിമാനൂർ സ്വദേശി കിരൺ (24) പരിക്കേറ്റു. കിരണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ ജലീൽ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ്.

Read More

ചടയമംഗലത്ത് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

ചടയമംഗലത്ത് കെഎസ്ആർടിസി ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവല്ല സ്വദേശി 49 വയസുള്ള സാബുവാണ് പിടിയിലായത്. യാത്രക്കാർ തടഞ്ഞുവച്ചാണ് പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ ആയൂരിൽ നിന്നാണ് പ്രതി കയറിയത്. അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയ പ്രതി ലൈംഗിക ചേഷ്ട കാണിക്കുകയും . ഉറങ്ങുകയായിരുന്ന പെൺകുട്ടി ഞെട്ടി ഉണർന്ന് ബഹളം വച്ചു. സാബുവിന്റെ ലൈംഗിക ചേഷ്ട കണ്ട…

Read More

ചലച്ചിത്ര നടൻ ദേവ് (83) അന്തരിച്ചു.

നൂറോളം സിനിമകളിലും ജനപ്രിയ നാടകങ്ങളിലും അഭിനയിച്ച് പ്രശസ്തനായ ചലച്ചിത്ര നടൻ ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹം  . ദേവ് കോഴിക്കോട്ടുകാരൻ ആയിരുന്നു, അദ്ദേഹത്തിന്റെ ആദ്യ ചിത്രം യാരോ ഒരാൾ ആണ്. സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരൻ, ‘മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ’ എന്ന സിനിമയിലെ ആനക്കാരൻ, ‘ഇംഗ്ലീഷ് മീഡിയ’ത്തിലെ വത്സൻ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ…

Read More

500 മദ്യശാലകൾ പൂട്ടി , സ്ത്രീകൾക്ക് സൗജന്യ യാത്ര , ഇനിമുതൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം ; വാക്കുകളിലൊതുങ്ങുന്നതല്ല പ്രവർത്തിച്ചു കാണിക്കുന്നവരുമുണ്ട്

ചെന്നൈ : അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക.  ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വർഷം മുമ്പ് സ്റ്റാലിന്‍റെ ഭരണത്തുടക്കം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും…

Read More

സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ്‌

മലബാർ ജില്ലകളിലെ ഹയർസെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷവും എസ്.എഫ്.ഐയും നടത്തുന്ന അട്ടിമറികളിലും പ്രതിഷേധിച്ച് കൊണ്ട് ജൂൺ 27ന് സംസ്ഥാന വ്യാപകമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി മുഴുവൻ സ്കൂളുകളും കോളേജുകളും ഏറ്റെടുക്കുന്ന സ്വഭാവത്തിലാണ് വിദ്യാഭ്യാസ ബന്ദ് ഉദ്ദേശിക്കുന്നത്. മലബാറിലെ വിദ്യാർത്ഥികളെ സർക്കാറും ഇടതുപക്ഷവും വീണ്ടും വഞ്ചിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ ഘട്ട അലോട്ട്മെന്റ് പുറത്ത് വന്നപ്പോൾ ഫുൾ എപ്ലസ്…

Read More