fbpx

അഖിലേന്ത്യാ സംയുക്ത പ്രതിഷേധം

3 ജൂൺ 2023 പ്രായപൂർത്തിയാകാത്ത കായിക താരത്തെ അടക്കം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ നിരവധി ലൈംഗിക അതിക്രമ കേസുകളിൽ പ്രതിയായ ബി. ജെ. പി MP ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റു ചെയ്യുക, പോരാടുന്ന ലോകോത്തര ഗുസ്തി താരങ്ങൾക്കും ഒപ്പം പ്രതിഷേധിച്ചവർക്കും എതിരെയുള്ള കള്ളകേസുകൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി അഖിലേന്ത്യാ സംയുക്ത പ്രതിഷേധത്തിന്റെ ഭാഗമായി ജൂൺ 3 ന് AISA- CPIML- RYA നേതൃത്വത്തിൽ തൃശൂർ BSNL ഓഫീസിനു മുൻപിൽ പ്രതിഷേധ പൊതുയോഗം നടത്തി. AISA…

Read More

അരിക്കൊമ്പൻ   ഒരു കാട്ടാന…. ചിലത് പറയാനുണ്ട്.

തന്റെ വാസസ്ഥലത്തുനിന്ന് അവനെ ബലം പ്രയോഗിച്ചു മാറ്റിനടുവാൻ  ഭരണകൂടം തീരുമാനിച്ചപ്പോൾ മുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാട്ടാനയാണ്  അരികൊമ്പൻ.അവനെ ആഘോഷങ്ങളോടെ തമിഴ് നാട് അതിർത്തിയിലേക്ക് പറിച്ചു മാറ്റിയ സമൂഹത്തോട്  ആനപ്രേമി അല്ലാത്ത എനിക്ക് ചിലത് ചോദിക്കാനുണ്ട്?… അവൻ അവന്റെ വാസസ്ഥലത്ത് അവനിഷ്ടപ്പെട്ടത് പോലെ ജീവിച്ചതല്ലേ ? അവിടേക്ക് കടന്ന് ചെന്ന നമ്മൾ മനുഷ്യരല്ലേ തെറ്റ്. ” കാടുകളും പുഴകളും മഴകളും ആസ്വദിച്ച് അവനും അവന്റെ കൂട്ടരും ഒരുമിച്ചുനടന്ന അവന്റെ സുന്ദര നിമിഷത്തേക്ക് വലിഞ്ഞു കേറി ചെന്നിട്ട്കാട്ടാനകൾ മനുഷ്യരെ…

Read More

രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചത്. മുഖ്യമന്ത്രി

രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചത്. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നു. പിണറായി വിജയൻ

Read More

ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് ട്രെയിൻ അപകട മരണം 50

ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് 50 ഓളം പേർക്ക് പരിക്ക്.ഒഡീഷയിലെ ബാലസോറിൽ കോറോമാണ്ടൽ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ തീവണ്ടി അപകടം. ഇതിന്റെ ഫലമായി നാല് ബോഗികൾ മറിഞ്ഞ് 50 ഓളം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

Read More

കടയ്ക്കൽ കോട്ടപ്പുറം പ്രദേശത്ത്‌ വീടുകൾ കുത്തി തുറന്ന് മോഷണം

2023 മെയ് 31 ന് രാത്രി 12:00 ന്, ഒരാൾ അടുത്തുള്ള വീട്ടിലെ മതിൽ ചാടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുന്നത് കാണാം മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. ആദ്യം രാത്രിയിൽ ആദർശിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ അവിടെ നിന്നും ലഭിച്ച മൺവെട്ടി  ഉപയോഗിച്ചു സത്യശീലന്റെ വീടിന്റെ വാതിൽ തുറന്നു അകത്ത് കയറി. രണ്ട് ദിവസം മുന്നേ സത്യശീലനും കുടുംബവും കോഴിക്കോട്ടെ മകളുടെ വസതിയിലേക്ക് പോയിരുന്നു  ആദർശിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ നാട്ടുകാർ സത്യശീലന്റെ വീട്…

Read More

വിദ്യാഭ്യാസം: ദേശീയതല നയങ്ങള്‍ അഴിച്ചുപണിയണം

കേരളത്തില്‍ ഇന്നലെ പ്രവേശനോത്സവമായിരുന്നു. അതേ ദിവസമാണ് മുന്‍ അധ്യയന വര്‍ഷം (2021-22) പത്താം ക്ലാസ് പരീക്ഷയെഴുതിയവരില്‍ രാ‍ജ്യത്ത് 35 ലക്ഷം പേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടാനായില്ലെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന സമൂഹമെന്ന നിലയില്‍ ഇന്നലെ ആദ്യമായി സ്കൂളിലെത്തിയ കുട്ടികളെ വര്‍ണാഭമായ പ്രവേശനോത്സവത്തോടെയാണ് കേരളത്തില്‍ സ്വീകരിച്ചത്. വിദ്യാഭ്യാസവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, അധ്യാപക – രക്ഷാകര്‍തൃ സമിതികള്‍, അധ്യാപക – വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവ ചേര്‍ന്നാണ് ഉത്സവാന്തരീക്ഷത്തില്‍ കുട്ടികളെ…

Read More

പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനമാകും.

ചിതറ : ചിതറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ജൂൺ നാലിന് നടക്കും.അതിശക്തമായ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. മൂന്ന് പക്ഷവും ഉയർന്ന ഉറപ്പോടെയാണ് പ്രചാരണവുമായി മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്ന് ദിവസം ബാക്കി നിൽക്കെ ആകാംഷയോടെയാണ് ചിതറയിലെ ജനങ്ങൾ ചിതറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ www.chuvadu.in സന്ദർശിക്കുക

Read More

ESSAR FUELS ടാങ്കിൽ ലോറിയുടെ ടയർ താഴ്ന്നു.

കടയ്ക്കൽ: കടയ്ക്കൽ ചിങ്ങേലിയിലെ ESSAR പെട്രോൾ ഡീസൽ പമ്പിൽ നൂറിലധികം ചാക്ക് സിമന്റുമായി വന്ന ഓൾ ഇന്ത്യ പെർമിറ്റുള്ള ലോറിയുടെ മുൻവശത്തെ ടയർ ഇന്ധന ടാങ്കിന്റെ മുകൾ ഭാഗത്ത് തെന്നി വീഴുകയായിരുന്നു. നിലവിൽ കടയ്ക്കൽ ഫയർഫോഴ്‌സിന്റെ നിയന്ത്രണത്തിൽ ഉയർത്താനുള്ള ശ്രമം തുടരുകയാണ്.

Read More

സ്കൂൾ തുറന്ന ദിവസം തന്നെ അപകട വാർത്ത

സ്കൂൾ തുറന്ന ദിവസം തന്നെ അപകട വാർത്ത റാന്നി ഐത്തലയിൽ നിന്നും… സ്കൂൾ ബസ് മറിഞ്ഞ് ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്ക്. ഐത്തല ചെറുകുളഞ്ഞി ബഥനീ ആശ്രമം സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്… അപകട കാരണം റോഡിന്റെ ശോചനീയ അവസ്ഥ ആണെന്ന് പരാതി.. ഇന്ന് രാവിലെ ആണ് അപകടം. ആർക്കും ഗുരുതര പരുക്കുകൾ ഇല്ല.. ചെറുകുളഞ്ഞി ആറ്റുതീരത്തു കൂടി ഉള്ള തീരദേശ ഹൈവേയുടെ ഭാഗമായ ഈ റോഡ് വർഷങ്ങളായി പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണ്.

Read More

ഇടത് പക്ഷത്തിന്റെ പുത്തൻ മാതൃക.
സിപിഐ പുതുശ്ശേരി ബ്രാഞ്ച്

ചിതറ: ചിതറ പഞ്ചായത്ത് പുതുശേരി വാർഡിൽ ഇടതുമുന്നണിയിലെ രണ്ട് പ്രധാന കക്ഷികൾ ചേർന്ന് മാതൃകാപരമായ പ്രവർത്തനത്തിലൂടെ മുന്നോട്ട്‌ വരികയാണ്. വാർഡിനും പഞ്ചായത്തിനും സമൂഹത്തിനും മൊത്തത്തിൽ മാതൃകയാകാനുള്ള ശ്രമത്തിലാണ് സിപിഐ മതിര ലോക്കൽ കമ്മിറ്റി. പൊതുവഴികൾ തെളിച്ചമുള്ളതാക്കാൻ വിവിധ പദ്ധതികൾ മുഖേന വൈദ്യുതി പോസ്റ്റുകളിൽ ബൾബുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ അവ പെട്ടെന്ന് കേടാകുകയാണ്. സാധാരണ, രാഷ്ട്രീയ സംഘടനകൾ ഇത്തരം സംഭവങ്ങൾക്കെതിരെ പരാതികളും പ്രതിഷേധങ്ങളും രേഖപ്പെടുത്തും. എന്നാൽ, സി.പി.ഐ പുതുശ്ശേരി ബ്രാഞ്ച് മറ്റൊരു സമീപനമാണ് സ്വീകരിച്ചത്. വാർഡിലെ കീഴിലുള്ള വൈദ്യുത…

Read More