ചിതറ സ്വദേശി നബീലിന് അഭിമാന നിമിഷം

കടയ്ക്കൽ : വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍.കൊല്ലം കല്ലുവാതുക്കല്‍ നടക്കല്‍ സ്വദേശിനിയായ 26കാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവെ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ഉടന്‍ വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി.കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പാരിപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി.പിന്നാലെ ആംബുലന്‍സ് പൈലറ്റ് നബീല്‍ എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ലിജോമോള്‍…

Read More

കടയ്ക്കലിൽ MDMA ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽക്കുന്ന യുവാവ് പിടിയിൽ

കടയ്ക്കൽ :കൊല്ലം കടയ്ക്കലിൽ  MDMAയും കഞ്ചാവും വിൽപ്പന നടത്തിവന്നയാൾ പോലീസിന്റെ പിടിയിലിയി.മണാലി രാഹുലാണ് അറസ്റ്റിലായത്.കടയ്ക്കൽ നെടുവേലി സ്വദേശിയാണ് ഇരുപത്തി ഒൻപത് വയസ്സുളള രാഹുലാണ് പിടിയിലായത് ബാംഗ്ലൂരിൽ നിന്നും ബസ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവുമാണ്  ലഹരി വസ്തുക്കൾ കൊണ്ട് വരുന്നത് . കടയ്ക്കൽ എസ് ഐ ജ്യോതിഷിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷിച്ചു വരികയായിരുന്നു രാഹുലിനെ . രണ്ട് ഗ്രാം MDMA യും കാൽ കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായിട്ടുള്ളത് .

Read More

നടൻ ആശിഷ് വിദ്യാർത്ഥിക്ക് രണ്ടാം മംഗല്യം

നടൻ ആശിഷ് വിദ്യാർത്ഥി 60-ാം വയസിൽ വീണ്ടും വിവാഹിതനായി. അസമിൽ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാർഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രജോഷി ബറുവയുമായി ഇദ്ദേഹം വിവാഹിതനായിരുന്നു. ആശിഷ് വിദ്യാർഥിയുടെ ഇപ്പോഴുള്ള ഭാര്യ രുപാലി ഗുവാഹത്തി സ്വദേശിയാണ്. കൊൽക്കത്തയിൽ ഫാഷൻ സ്‌റ്റോർ നടത്തുകയാണിവർ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേ‍ർന്ന് റിസപ്ഷനും നടത്തി. വിവാഹം ലളിതമായ…

Read More

2000 രൂപ ദിവസവാടകയ്ക്ക് നല്‍കിയ ലോറി ഉടമ അറിയാതെ വിൽപ്പന നടത്തി; 2 പേര്‍ പിടിയില്‍…

ചിതറ :കൊല്ലം ചിതറയിൽ ഉടമയുടെ വ്യാജരേഖകൾ തയാറാക്കി ലോറി വിൽപ്പന നടത്തിയ രണ്ടു പേെര പൊലീസ് അറസ്റ്റു ചെയ്തു….കന്നുകാലികളെ കടത്താന്‍ കൈമാറിയ വാഹനം ഉടമ അറിയാതെ പാലക്കാട് ഒറ്റപ്പാലം സ്വദേശിക്കാണ് പ്രതികള്‍ വില്‍പ്പന നടത്തിയത്. ചിതറ വളവുപച്ച സ്വദേശികളായ അസറുദ്ദീൻ,  ഷിജിൻ എന്നറിയപെടുന്ന അനിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2020 ജനുവരിയില്‍ ചിതറ സ്വദേശി ഷാമിറിന്റെ ഉടമസ്ഥതയിലുളള ലോറിയാണ് പ്രതികള്‍ മറിച്ചുവിറ്റത്. കന്നുകാലികളെ കൊണ്ട് പോകാൻ ലോറി രണ്ടായിരം രൂപ ദിവസവാടകക്ക് പ്രതികള്‍ക്ക് കൈമാറിയതായിരുന്നു. മാസങ്ങൾക്ക് ശേഷം…

Read More

നവജീവൻ കുടുംബശ്രീ യൂണറ്റ് വാർഷികം

ചിതറ : ചിതറ പഞ്ചായത്തിൽ കിളിത്തട്ട് വാർഡിലെ നവജീവൻ കുടുംബശ്രീ യൂണറ്റ് വാർഷികം 25-5-2023 വ്യാഴം 2PM ന് സി.അച്യുത മേനോൻ സ്മാരകത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. (SSLC പരീക്ഷയിൽ വിജയിച്ച കുട്ടികളെ ആദരിക്കൽ, പഠനോപകരണ വിതരണം വൃദ്ധരെ ആദരിക്കൽ എന്നിങ്ങനെയുള്ള വിപുലമായ പരിപാടി സംഘടിപ്പിക്കുവാനാണ്നവജീവൻ കുടുംബശ്രീ യൂണറ്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഈ സന്തോഷത്തിൽ എല്ലാ ADS മെമ്പർമാരും CDS അംഗവും എല്ലാ കുടുംബശ്രീ പ്രവർത്തകരേയും ആദരപൂർവ്വം ക്ഷണിച്ച് കൊള്ളുന്നു. എന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്

Read More

തനിമ പബ്ലിക് ലൈബ്രറിയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനവും.  14 മത് വാർഷികവും മെയ് 28 ഞായറാഴ്ച

കൊല്ലം : ചിതറ കിഴക്കുംഭാഗത്ത് പ്രവർത്തിക്കുന്ന തനിമ പബ്ലിക് ലൈബ്രറിയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനവും.                 14 മത് വാർഷികവും മെയ് 28 ഞായറാഴ്ച നടക്കുന്നതാണ്… അതിനോട്  അനുബന്ധിച്ചു ചിതറ പഞ്ചായത്തിൽ നിന്നും SSLC പരീക്ഷക്ക് ഫുൾ A+ വാങ്ങിയ കുട്ടികൾക്ക് പുരസ്‌ക്കര വിതരണവും, 10 ക്ലാസ്സിന് താഴെ പഠിക്കുന്ന നിർദ്ധന കുടുംബത്തിലെ കുട്ടികൾക്ക് പഠനോപകരണ വിതരണവും നടക്കുന്നു. അർഹരായാ കുട്ടികൾ80866 62757 നമ്പറിൽ ബന്ധപ്പെടാൻ അറിയിക്കുന്നു.

Read More

കടയ്ക്കലിൽ ആടിനെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ചു

കടയ്ക്കൽ : കുറ്റിക്കാട് യു പി എസിന് സമീപം സിദ്ധക്കോട് രാധകൃഷ്ണ വിലാസത്തിൽ രാധാകൃഷ്ണ കുറുപ്പ്(70) ആണ് മരിച്ചത്. ബന്ധുവിന്റെ പുരയിടത്തിൽ ആടിനെ മേയ്ക്കാൻ പോകവേ ആട് കിണറ്റിൽ വീഴുകയായിരുന്നു രക്ഷിക്കാൻ ശ്രമിക്കവേയാണ് അപകടത്തിൽ പെട്ടത്. കടയ്ക്കലിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയപ്പോൾ രാധാകൃഷ്ണ കുറുപ്പ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആട് രക്ഷപ്പെട്ടു.

Read More

സർവ്വീസ് സഹകരണ ബാങ്കിൽ  ഐക്യ ജനാതിപത്യ സഹകരണ മുന്നണിയും സ്ഥാനാർഥി പ്രഖ്യാപനം നടത്തി കഴിഞ്ഞു

ചിതറ : സർവ്വീസ് സഹകരണ ബാങ്കിന്റെ ഇലക്ഷന്റെ ഭാഗമായി ജനാതിപത്യ സഹകരണ മുന്നണിയും സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ സാഹചര്യത്തിൽ ഇനി ത്രികോണ മത്സരത്തിനുള്ള കാത്തിരിപ്പാണ്. വിജയ പ്രതീക്ഷയോടെ മൂന്ന് മുന്നണികളും മത്സരത്തിലേക്ക് പോകുമ്പോൾ . ആർക്കാകും വിജയ സാധ്യത എന്ന്  പ്രവചനതീതമാണ് . ചിതറ പഞ്ചായത്ത് അംഗം ഹുമയൂൺ കബീർചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് അരുൺ കുമാർ ഉൾപ്പെടെ വിജയ പ്രതീക്ഷയോടെയാണ്  ഐക്യ ജനാതിപത്യ മുന്നണി മത്സരത്തിലേക്ക് ഇറങ്ങുന്നു

Read More

കണ്ണങ്കോട് നിവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പട്ടയ വിതരണ ഫോമുകൾ നൽകി

ചിതറ: ചിതറ കണ്ണങ്കോട് പട്ടയമില്ലത്ത ഏകദേശം 124 ലോളം കുടുംബങ്ങൾക്ക് കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് കണ്ണങ്കോട് സ്കൂളിൽ വച്ചുപട്ടയ വിതരണ ഫോം നൽകി . AIYF ചിതറ മേഖല കമ്മിറ്റി സെക്രട്ടറി രാഹുൽ രാജിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ് രാഹുൽരാജ് ഉൾപ്പെടെ AIYF മേഖല കമ്മിറ്റിയും നിരന്തരമായ ഇടപെടലുകൾ ആണ്ഇന്ന് കണ്ണങ്കോട് പട്ടയമില്ലാത്ത ജനങ്ങൾക്ക് ആശ്വാസം പകരുന്നത്. പട്ടയ വിതരണത്തിന്റെ അവസാന ഘട്ടമാണ് ഈ ഫോം വിതരണമെന്നും ഒട്ടും കാലതാമസമില്ലാതെ തന്നെ പട്ടയം എന്ന സ്വപ്നം കണ്ണങ്കോട്…

Read More