ചടയമംഗലം മണ്ഡലം; ഗ്രാമീണ റോഡ് വികസനത്തിനായി 2 കോടി രൂപ അനുവദിച്ചു

ചടയമംഗലം മണ്ഡലം; ഗ്രാമീണ റോഡ് വികസനത്തിനായി 2 കോടി രൂപ അനുവദിച്ചു;ജെ ചിഞ്ചുറാണി
ചടയമംഗലം: കാലവര്‍ഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് റവന്യൂ ദുരന്ത നിവാരണ വകുപ്പില്‍ നിന്നും 2കോടി രൂപ അനുവദിച്ചു. ബഹു മൃഗസംരക്ഷണ ക്ഷീരവികസ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചത്. വെളിനല്ലൂര്‍ പഞ്ചായത്തിലെ ചെറുവക്കല്‍ കൂമ്പല്ലൂര്‍ കാവ് ക്ഷേത്രം – കളരിവിള റോഡ് (10 ലക്ഷം)
ഇളമാട് പഞ്ചായത്തിലെ നെടുംപച്ച-തട്ടാരഴികം റോഡ് (10 ലക്ഷം)
വെളിനല്ലൂര്‍ പഞ്ചായത്തിലെ ആറ്റൂര്‍ക്കോണം കുറ്റിമൂട്ടില്‍ കടവ് റോഡ് (10 ലക്ഷം)
ചടയമംഗലം പഞ്ചായത്തിലെ കിണറ്റുമുക്ക് കല്ലുമലക്ഷേത്രം-ഇളവക്കോട് റോഡ് (10 ലക്ഷം)
ചടയമംഗലം പഞ്ചായത്തിലെ ഇളവക്കോട്-വാലുകുന്ന് ആറാട്ട് കടവ് റോഡ് (10 ലക്ഷം)
നിലമേല്‍ പഞ്ചായത്തിലെ വൈദ്യശാല വളയിടം റോഡ് (10 ലക്ഷം)
ചടയമംഗലം പഞ്ചായത്തിലെ റേഷന്‍കട ജംഗ്ഷന്‍ തണ്ണിപ്പുറം വേലന്‍മുക്ക് റോഡ് (10 ലക്ഷം)
ഇളമാട് പഞ്ചായത്തിലെ കോട്ടക്കവിള കോളനി റോഡ് (10 ലക്ഷം)
അലയമണ്‍ പഞ്ചായത്തിലെ ആലഞ്ചേരി ഇലന്തവിള റോഡ് പുനര്‍ നിര്‍മ്മാണവും സൈഡ് വാള്‍ കെട്ടലും (10 ലക്ഷം)
കടയ്ക്കൽ പഞ്ചായത്തിലെ കുറ്റിക്കാട് UPS – വാച്ചീക്കോണം റോഡ് (10 ലക്ഷം)
കുമ്മിൾ പഞ്ചായത്തിലെ താഴേവിള – കോലിഞ്ചി റോഡ് (10 ലക്ഷം)
ഇട്ടിവ പഞ്ചായത്തിലെ സമഭാവന – വെട്ടിക്കാവ് റോഡ് (10 ലക്ഷം)
കടയ്ക്കൽ പഞ്ചായത്തിലെ SBI – കടയ്ക്കൽ സ്റ്റേഡിയം റോഡ് (10 ലക്ഷം)
ഇട്ടിവ പഞ്ചായത്തിലെ തേരിക്കോട് – മുക്കൂട് റോഡ് (10 ലക്ഷം)
ചിതറ പഞ്ചായത്തിലെ ശിവമുക്ക് – വഞ്ചിയോട് സെറ്റിൽമെന്റ് റോഡ് (10 ലക്ഷം)
കുമ്മിൾ പഞ്ചായത്തിലെ മതിര – തുറ്റിക്കൽ റോഡ് (10 ലക്ഷം)
ചിതറ പഞ്ചായത്തിലെ നാടാർ നട – തച്ചൂർ റോഡ് (10 ലക്ഷം)
ഇട്ടിവ പഞ്ചായത്തിലെ തോട്ടം മുക്ക് , വാർഡിലെ ശങ്കര പുരം-നെടുംപച്ച റോഡ് റീ – ടാറിംഗ് (10 ലക്ഷം)
ഇളമാട് പഞ്ചായത്തിലെ പുലിക്കുഴി വാർഡിൽ ചാവരുകോണം-കോഴിയോട് റോഡ് (10 ലക്ഷം)
ഇട്ടിവ പഞ്ചായത്തിൽ വയ്യാനം വാർഡിൽ, മൊട്ടയം കുന്നിൽ പൈവിള റോഡ് കോൺക്രീറ്റിംഗ് (10 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് പണം അനുവദിച്ചത്. പ്രവൃത്തികള്‍ കാലതാമസം കൂടാതെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആരംഭിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ കൂടുതല്‍ സഞ്ചാരയോഗ്യമാകുമെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
gmc slot
gmc slot
1 hour ago

GMC Slot, heard good things. The graphics are top-notch. Might be worth a spin or two if you’re feeling lucky: gmc slot.

error: Content is protected !!
1
0
Would love your thoughts, please comment.x
()
x