ചടയമംഗലം നിയോജക മണ്ഡലത്തിന്‍റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ബഡ്ജറ്റില്‍ 17 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. റോഡു വികസനത്തിനായി 13.5 കോടി രൂപയും ചടയമംഗലം പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിനായി 1.5 കോടി രൂപയും ചടയമംഗലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് 2 കോടി രൂപയുമാണ് അനുവദിക്കപ്പെട്ടത്.
ചടയമംഗലം – പൂങ്കോട് – ഇടയ്ക്കോട് – വെട്ടുവഴി – കൈതോട് – വേയ്ക്കല്‍ റോഡ് ബി.എം ആന്‍റ് ബി.സി ചെയ്തു നവീകരിക്കുന്നതിന് 2 കോടി രൂപ, കോട്ടുക്കല്‍ ഗുഹാക്ഷേത്രം – മഞ്ഞപ്പാറ – ചടയമംഗലം – റോഡ് നവീകരിക്കുന്നതിന് 1.5 കോടി രൂപ, മുരുക്കുമണ്‍ – ഇടത്തറ – കാറ്റാടിമൂട് – റോഡ് വികസനം 2.5 കോടി രൂപ, ചടയമംഗലം – ചിങ്ങേലി റോഡ് വികസനം 2 കോടി രൂപ, മുക്കട – അണപ്പാട് – പുലിപ്പാറ റോഡ് നവീകരണം 1.5 കോടി രൂപ, സൈഡ് വാള്‍ – കാരിച്ചിറ – പാങ്ങലുകാട് കാട് റോഡ് നവീകരണം 1 കോടി രൂപ, ഇളവൂര്‍ – മുക്കവല – പാറംകോട് – റോഡ് നവീകരണം 1.5 കോടി രൂപ, ഓയൂര്‍ – പൊരിയക്കോട് ജംഗ്ഷന്‍ റോഡ് നവീകരണം 1.5 കോടി രൂപ എന്നിവയ്ക്കാണ് ബഡ്ജറ്റില്‍ പണം വകയിരുത്തിയിട്ടുള്ളത്.
മടത്തറ റസ്റ്റ് ഹൗസ് നിര്‍മ്മാണം(2കോടി), ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐയ്ക്ക് കെട്ടിട നിര്‍മ്മാണം(3 കോടി), ചടയമംഗലം നിയോജക മണ്ഡലത്തിലെ കുടുക്കത്തുപാറ എക്കോ ടൂറിസം, കോട്ടുക്കല്‍ ഗുഹാക്ഷേത്രം, കടയ്ക്കല്‍ മാറ്റിടാംപാറ, കുമ്മിള്‍ മീന്‍മുട്ടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസന പാക്കേജ്(10 കോടി), മടത്തറ ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍(3കോടി),കടയ്ക്കല്‍ ടൗണ്‍ ലിങ്ക് റോഡുകളുടെ നവീകരണം(4കോടി), ചടയമംഗലം നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ കായിക സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം(10 കോടി), കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ ചിങ്ങേലി നീന്തല്‍ക്കുളം പരിശീലന കേന്ദ്രം സ്ഥാപിക്കല്‍(2 കോടി), കടയ്ക്കല്‍ വിപ്ലവ സ്മാരക സംസ്കാരിക സമുച്ചയം നിര്‍മ്മാണം (1.5 കോടി) എന്നിവയും ബഡ്ജറ്റില്‍ ഉള്‍പ്പെട്ടു വന്നിട്ടുണ്ട്.