മലയാളഐക്യവേദിയുടെ 15 ആം വാർഷികസമ്മേളനം ചിതറയിൽ ആരംഭിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ആദ്യദിനമായ വെള്ളിയാഴ്ച നടന്ന വനിതാസെമിനാർ ഉദ്ഘാടനം ചെയ്തത് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനാണ്.
ചിതറ ബ്ലോക്ക് മെമ്പർ കെ. ഉഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചിതറ പഞ്ചായത്ത് വനിതാഐക്യവേദി സെക്രട്ടറി ബിന്ദു സുരേഷ്, കരകുളം ബാബു, വിജയശീലൻ, മിനികുമാരി, രാധാകൃഷ്ണൻ ആനപ്പാറ മുതലായവർ സംസാരിച്ചു.