ചടയമംഗലം മണ്ഡലത്തിലെ റോഡ് വികസനത്തിന് കേരള ബഡ്ജറ്റില്‍ 15 കോടി രൂപ വകയിരുത്തി.
കുമ്മിള്‍ – സംബ്രമം – മുല്ലക്കര – തച്ചോണം റോഡ്, കടയ്ക്കല്‍ ഠൗണ്‍ – കിംസാറ്റ് റോഡ്, ബീഡിമുക്ക് – ചണ്ണപ്പേട്ട റോഡ് – ഇളമാട് – തേവന്നൂര്‍ റോഡ്, പന്തളംമുക്ക് – ചരിപ്പറമ്പ് റോഡ്, ചടയമംഗലം – പാവൂര്‍ – മഞ്ഞപ്പാറ – കോട്ടുക്കല്‍ ഗുഹാക്ഷേത്രം റോഡ്, പാങ്ങലുകാട് – കൊണ്ടോടി – തുളസിമുക്ക് റോഡ് എന്നിവ ബി.എം ആന്‍റ് ബി.സി നിലവാരത്തില്‍ നവീകരിക്കുന്നതിന് രണ്ട് കോടി രൂപ വീതവും പട്ടാണിമുക്ക് – വയ്യാനം റോഡ് നവീകരിക്കുന്നതിന് ഒരു കോടി രൂപയുമാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ പൊതുമരാമത്ത് റോഡുകളുള്ള മണ്ഡലത്തിലെ മുഴുവന്‍ റോഡും ബി.എം ആന്‍റ് ബി.സി നിലവാരത്തില്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും, ആ ലക്ഷ്യ പ്രാപ്തിയിലേക്ക് വളരെ വേഗതയില്‍ തന്നെ എത്താന്‍ കഴിയുമെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കൂടാതെ അഞ്ചല്‍ ഇട്ടിവ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ചൂരക്കുളം പറയന്‍മൂല കടവില്‍ പാലവും അപ്രോച്ച് റോഡ് നിര്‍മ്മാണവും ബഡ്ജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
കേരള ബജറ്റ് പ്രസംഗം pdf രൂപത്തിൽ Download ചെയ്യാം