ചിതറ ഗ്രാമപ്പഞ്ചായത്തിലെ അൻപതോളം കുട്ടികൾക്ക് വിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പ് വിതരണം ചെയ്തു
ചിതറ ഗ്രാമപ്പഞ്ചായത്തിലെ വിവിധ സ്കൂളിൽ നിന്ന് അൻപതോളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകി. പഞ്ചായത്ത് കമ്മ്യൂണി ഹാളിൽ ചേർന്ന യോഗത്തിൽ ആയിരുന്നു സർട്ടിഫിക്കറ്റ് വിതരണം നടന്നത്. വിദ്യാർത്ഥി ഹരിത സേനയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കാണ് മാലിന്യ മുക്ത നവകേരളവും ഗ്രാമപ്പഞ്ചായത്തും ചേർന്ന് ഈ സ്‌കോളർഷിപ്പ് നൽകുന്നത്.ചിതറ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ ഈ സ്‌കോളർഷിപ്പിന് അർഹത നേടി. യുപിഎസിൽ നിന്നും അഞ്ച് സ്കൂളുകളും , ഹൈസ്‌കൂളിൽ നിന്നും രണ്ട് സ്കൂളുകളും, രണ്ട് ഹെയർ സെക്കൻഡറി സ്കൂളുകൾക്കുമാണ് വിദ്യാർത്ഥി ഹരിത…


