ചിതറ പ്ലവറയിൽ 43 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന
കഴിഞ്ഞ ദിവസം ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ പ്ലവറയിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം എന്ന് നിഗമനം.മരണപ്പെട്ട രാജേഷിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ ആണ് തലയോട്ടിഉൾപ്പെടെ പൊട്ടൽ ഉള്ള നിലയിലും മറ്റ് അടിയേറ്റ പാടുകളും കണ്ടെത്തുകയും തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്നത്. ചിതറ പ്ലാവറ രാജേഷ് ഭവനിൽ 43 വയസ്സുള്ള രാജേഷിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെ മുറിക്കുള്ളിൽ കട്ടിലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സയന്റിഫിക് ഉദ്യോഗസ്ഥരുൾപ്പടെഎത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ ഏതാനം…


