ചടയമംഗലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കാൻസർ ബാധിച്ച് മരിച്ചു

ചടയമംഗലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കാൻസർ ബാധിച്ച് മരിച്ചു. റോഡുവിള ഷീബ മൻസിൽഷെഫീർ (38 വയസ്സ് ) ആണ് മരിച്ചത്. ദീർഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ചടയമംഗലം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു. ഭാര്യ സൈന. (ടീച്ചർ )സയ്യിദ് ഹാഫിസ്, മുഹമ്മദ് ഫൈസ്, ഫിദ എന്നിവർ മക്കളാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

റോഡ് സുരക്ഷാ വാരം; ചടയമംഗലത്ത് നിന്ന് കടയ്ക്കൽ വരെ വാഹന റാലി സംഘടിപ്പിച്ചു

ജനുവരി 11 മുതൽ 17 വരെ റോഡ് സുരക്ഷാ വാരം ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് ശേഷം റോഡ് സുരക്ഷാ ബോധവൽക്കരണ വാഹനറാലി ചടയമംഗലത്തു നിന്നും കടയ്ക്കൽ വരെ നടത്തി. ചടയമംഗലം ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയുടെ കീഴിൽ ഇരുപത്തിയഞ്ഞോളാം ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ പങ്കെടുത്ത റാലി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ ജി കെ ഫ്ലാഗ് ഓഫ്‌ ചെയ്തുഅസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദീപു ഡി ജി എന്നിവർ പങ്കെടുത്തു. വാർത്ത നൽകാനും…

Read More

യൂത്ത് കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലം ജംഗ്ഷനിൽ എം.സി റോഡ് ഉപരോധിച്ചു

യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലം ജംഗ്ഷനിൽ എം.സി റോഡ് ഉപരോധിച്ചു. എം.സി റോഡ് ഉപരോധത്തെ തുടർന്ന് റോഡിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഉപരോധം അവസാനിപ്പിക്കുവാൻ തയ്യാറായില്ല. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് വൈകിട്ടോടെ ജാമ്യം നൽകി വിട്ടയച്ചു. ചടയമംഗലം അസംബ്ലി പ്രസിഡന്റ്‌ മാഹീൻ പുത്തയം…

Read More

ആയൂരിൽ ഭർത്താവും അനുജനും ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം ; പ്രതികൾ ചടയമംഗലം പൊലീസിന്റെ പിടിയിൽ

ആയൂരിൽ ഭർത്താവും അനുജനും ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം ; പ്രതികൾ ചടയമംഗലം പൊലീസിന്റെ പിടിയിൽ ആയൂർ പെരിങ്ങലൂർ സ്വദേശി ജയകുമാരി (40) നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തല അടിച്ചു പൊട്ടിക്കുകയും ഇരു കാലുകളും തല്ലി ഓടിക്കുകയും ചെയ്തു. വിവാഹ മോചനത്തിനായി ജയകുമാരി കേസ് ഫയൽ ചെയ്തിരുന്നു ഇതിന്റെ വൈരാഖ്യമാണ് കൃഷ്ണകുമാർ (48) വിനോദ് കുമാർ (42) ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത് എന്ന് വിജയ കുമാരി പറയുന്നു. മുളകമ്പും ജാക്കി ലിവറുമുപയോഗിച്ചാണ് ക്രൂരമായി മർദിച്ചത് . കഴിഞ്ഞ…

Read More

ചടയമംഗലം പഞ്ചായത്തിലെ വാർഡ് മെമ്പർ രാജി വച്ചു

ചടയമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം ജയൻ രാജിവച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗവും പുലിയോട് വാർഡ് മെമ്പറുമാണ് ഇദ്ദേഹം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിൽ രാജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സംഘടനാപരമായ ചില വിഷയങ്ങൾ നിലനിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറെ ദിവസങ്ങൾക്കു മുന്നേ രാജി വയ്ക്കാൻ തീരുമാനമെടുത്തിരിക്കുകയായിരുന്നു ഇദ്ദേഹം എന്നാണ് അറിയുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലത്ത് ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം

കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷം ഉണ്ടായത് .ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കും കോൺഗ്രസിന്റെ പഞ്ചായത്ത് മെമ്പർക്കും പരിക്ക്. പോരേടം വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടി തോരണങ്ങൾ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമികമായ വിവരം. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായാണ് വിവരം. സ്ഥലത്ത് സ്ഥിതിഗതികൾ ശാന്തമായതായി ചടയമംഗലം പോലീസ് പറഞ്ഞു. ചടയമംഗലം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട്…

Read More

ചടയമംഗലത്ത് 13 കാരിയെ പീഡിപ്പിച്ച 61 കാരൻ പിടിയിൽ

ചടയമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്.  2022 ലെ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. ആയൂർ ചരുവിള പുത്തൻ വീട്ടിൽ സുന്ദരൻ ആചാരിയാണ് അറസ്റ്റിലായത്. പ്രതി പെൺകുട്ടിക്ക് വള വാങ്ങാൻ പണം നൽകിയിരുന്നു . പിന്നാലെ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു . പീഡന വിവരം പുറത്ത് പറയാതിരിക്കാൻ പ്രതി ഭീക്ഷണി പെടുത്തി . കുട്ടി ഭയന്ന് പീഡന വിവരം പുറത്ത് പറഞ്ഞില്ല. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങൾ പെൺകുട്ടി അധ്യാപകരോട് കാര്യം പറഞ്ഞു. സ്കൂൾ അധികൃതർ ഉടൻ ചൈൽഡ് ലൈനിൽ…

Read More

കുപ്രസിദ്ധ മോഷ്ടാവ് നെടുമൺകാവ് ഗോപിയെ ചടയമംഗലം പോലീസ് പിടികൂടി

കുപ്രസിദ്ധ മോഷ്ടാവ് നെടുമൺകാവ് ഗോപിയെ ചടയമംഗലം പോലീസ് പിടികൂടി ചാത്തന്നൂർ പോലീസിന് കൈമാറി. ചാത്തന്നൂരിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നു ണ്ട്. നിലമേലിൽ താമസമാക്കിയ പ്രതി ചടയമംഗലം പോലീസിന്റെ വലയിൽ പെടുകയായിരുന്നു. പോലീസ് പട്രോളിങ്ങിനിടെയാണ് കൈതോട് ഭാഗത്തു വച്ച് നെടുമങ്ങാവ് ഗോപിയെ പിടികൂടുന്നത്. പോലീസ് ഉദ്യോഗസ്ഥനെ ആസിഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിൽ 10 വർഷം തടവ് ശിക്ഷ കോടതി വിധിച്ചു. ആറുവർഷം കഴിഞ്ഞ് ഇറങ്ങിയ…

Read More

ചടയമംഗലത്ത് 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ
റിമാൻഡ്കാലാവധി കഴിഞ്ഞിറങ്ങിയപ്രതി വീണ്ടും  പോക്സോ കേസിൽ  അറസ്റ്റിൽ

ചടയമംഗലത്ത് 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽറിമാൻഡ്കാലാവധി കഴിഞ്ഞിറങ്ങിയപ്രതി വീണ്ടും  പോക്സോ കേസിൽ  അറസ്റ്റിൽ കൊല്ലം ചവറ സ്വദേശി 23വയസുള്ളആനന്തുവാണ്  ചടയമംഗലം പോലീസിന്റെ പിടിയിലായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കെ.എസ്.യു ചടയമംഗലം എംസി റോഡ് ഉപരോധിച്ചു

ചടയമംഗലം:ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ വനിതാ നേതാക്കളെ അടക്കം ഇന്നലെ പോലീസ് തല്ലിച്ചതച്ചിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണമായിരുന്നു. പോലീസിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് കൊണ്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും ചടയമംഗലത്ത്കെഎസ്‌യു പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. ചടയമംഗലം എം.സി റോഡ് ഉപരോധിച്ച പ്രവർത്തകരെ കൂടുതൽ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് അറസ്റ്റുചെയ്ത് നീക്കിയത്. പ്രവർത്തകരെ പൂർണ്ണമായും മാറ്റിയ…

Read More
error: Content is protected !!