ചിതറ പുതുശ്ശേരിയിൽ 70 കിലോയോളം തൂക്കം വരുന്ന കാച്ചിൽ വിളവെടുത്ത് വനിതാ കർഷക
ചിതറ പഞ്ചായത്തിലെ പുതുശ്ശേരിയിൽ ജാൻസിലയാണ് തന്റെ കൃഷിയിടത്തിൽ നിന്നും 70 കിലോയോളം വരുന്ന കാച്ചിൽ വിളവെടുത്തത്. ഏകദേശം 15 വർഷത്തോളമായി ജൻസില കൃഷി ചെയ്യാൻ തുടങ്ങിയിട്ട് .തിരുവനന്തപുരം സ്വദേശിയായ ജാൻസില കൃഷിയോടുള്ള ഇഷ്ടം കാരണം തിരുവനന്തപുരത്ത് ചെയ്തിരുന്ന ബിസിനസ് ഉപേക്ഷിച്ച് സഹോദരന്റെ വീടായ പുതുശേരിയിലേക്ക് വരുന്നത്. തിരുവനന്തപുരത്ത് കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതും പുതുശ്ശേരിയിലേക്ക് മാറാൻ കാരണമായി ജാൻസില പറയുന്നു. ഒരു വർഷം മുമ്പ് വിപണിയിൽ നിന്ന് വാങ്ങി കൊണ്ട് വീട്ടിൽ കൃഷി ചെയ്ത കാച്ചിൽ ആണ് ഇത്രയും…