fbpx
Headlines

കാറിന് മുകളിൽ മരം വീണ് സ്ത്രീ മരിച്ചു

പേരൂർക്കട വഴയിലയിൽ മരം കാറിന് മുകളിലേക്ക് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വീണപ്പോൾ തന്നെ ഇയാൾക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട കാർ പൂർണ്ണമായും തകർന്നു. പേരൂർക്കട- വഴയില റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

Read More