fbpx

പാരിപ്പള്ളി മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ പീഡന പരാതി

പാരിപ്പള്ളി മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ പീഡന പരാതി. ജൂനിയർ വനിതാ ഡോക്ടറാണ് സർജൻ സെർബിൽ മുഹമ്മദിനെതിരെ പരാതി നൽകിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയെന്നാണ് വിവരം. ഇയാൾക്കെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സെർബിൽ മുഹമ്മദിനെ മെഡിക്കൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡോക്ടർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 24-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദ് തനിക്കും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്…

Read More