ചിതറ സ്വദേശിയായ 9 വയസുകാരന് URF നാഷണൽ റെക്കോർഡ്
196 ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ പേര് ഓർത്ത് പറഞ്ഞുകൊണ്ടാണ് ചിതറ സ്വദേശിയായ ഈ കൊച്ചു മിടുക്കൻ ഈ നേട്ടം കരസ്ഥമാക്കിയത്. ചിതറ ആനന്ദഭവനിൽ 9 വയസുകാരൻ കർത്തികേയൻ നാടിന് അഭിമാനമായി മാറുന്നത് ഇത് രണ്ടാമത് എന്നാണ് എടുത്തു പറയേണ്ടതാണ്. സുമേഷ് ,ഷിജി ദമ്പതികളുടെ ഏക മകനായ കാർത്തികേയൻ തന്റെ ആറാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്. യൂണിവേഴ്സൽ റെക്കോർഡ് ഫോറം (URF) സംഘടിപ്പിച്ച പ്രോഗ്രാമിൽ പങ്കെടുത്താണ് ഈ കൊച്ചു മിടുക്കൻ നാഷണൽ റെക്കോർഡ് കാരസ്ഥമാക്കുന്നത്…