ചടയമംഗലത്ത് നിന്ന് ചാരായം പിടിച്ചെടുത്തു
ചടയമംഗലം എക്സ്സൈസ് ഇൻസ്‌പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പെട്രോളിംഗിനിടെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം വില്ലേജിൽ കണ്ണൻകോട് അയ്യപ്പൻമുക്ക് കടന്നൂർ അംഗനവാടി റോഡിൽ കൃഷ്ണരാജ് താമസിക്കുന്ന പ്രിയ ഭവൻ വീടിന്റെ ബെഡ്റൂമിൽ വച്ച്2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുംകണ്ടെടുത്തു. ചടയമംഗലം കണ്ണൻകോട് പ്രിയ ഭവനത്തിൽ 33 വയസ്സുള്ള കുഞ്ഞാലി എന്ന് വിളിക്കുന്ന കൃഷ്ണരാജ്, ചടയമംഗലം ചരുവിള പുത്തൻ വീട്ടിൽ 39 വയസ്സുള്ള അനീഷ്എന്നിവരെ പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ-ഷാജി. കെ, പ്രിവന്റീവ് ഓഫീസർ…