ചടയമംഗലത്ത് 41 കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

ചടയമംഗലത്ത് മുൻ വൈരാഗ്യം മൂലം 41 കാരനെ കുത്തി പരിക്കേൽപ്പിച്ച ജാഫർ 54 ആണ് പോലീസ് പിടിയിലായത്.കോട്ടക്കൽ കുറുമ്പകോണത്ത് വീട്ടിൽ അലവുദ്ധീനാണ് പരിക്കേറ്റത്. മാർച്ച് നാലിന് ചടയമംഗലം വട്ടത്രമരയിൽ കടയിൽ സാധനം വാങ്ങാൻ നിന്ന അലവുദ്ധീനെ പഴക്കുല കണ്ടിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മൂക്കിന്റെ പാലവും ഇടിച്ചു തകർത്തു. അലവുദ്ധീന്റെ പരാതിയിൽ കേസ് എടുത്ത പോലീസ് ജാഫറിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ചടയമംഗലം സി ഐയുടെ നേതൃത്വത്തിൽ കേസ്…

Read More

ചടയമംഗലത്തെ വിദ്യാർഥികളുടെ അപകടമരണം; ഡ്രൈവറെ പിരിച്ചുവിട്ട് കെ എസ് ആർ ടി സി

ചടയമംഗലത്ത് ഒരു വർഷം മുൻപ് രണ്ടു വിദ്യാർഥികളുടെ ജീവനെടുത്ത കെഎസ്ആർടിസി ബസ് ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവർ ആർ ബിനുവിനെയാണ് കോർപറേഷൻ പുറത്താക്കിയത്. ഡ്രൈവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യവുമായി നിയമപോരാട്ടം തുടരുമെന്ന് മരിച്ച വിദ്യാർഥികളുടെ കുടുംബം അറിയിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരി 28 നാണ് ചടയമംഗലം നെട്ടേത്തറയിൽ കെഎസ്ആർടിസി ഫാസ്റ്റ‌് പാസഞ്ചർ ബസ് പുനലൂർ സ്വദേശികളായ ശിഖയുടെയും അഭിജിത്തിന്റെയും ജീവനെടുത്തത്. ബൈക്ക് യാത്രക്കാരായ വിദ്യാർഥികളെ തട്ടി വീഴ്ത്തി ബസ് ഇരുവരുടെയും ശരീരത്തിലുടെ കയറിയിറങ്ങി. മരിച്ച…

Read More

ചടയമംഗലത്ത് സദാചാര ഗുണ്ടായിസം; രണ്ട് പേർ പിടിയിൽ

ആയൂർ ആയിരവില്ലിപാറ കാണാൻ എത്തിയ വിദ്യാർത്ഥികളെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത ആയൂർ പൊഴിയം നാദിറ മൻസിലിൽ 39 വയസുകാരൻ അൻവർ സാബിത്ത് ആയൂർ മഞ്ഞപ്പാറ പുത്തൻ വീട്ടിൽ 52 വയസുകാരൻ ബൈജു എന്നിവരാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത് . ആയൂരിലെ സുഹൃത്തിന്റെ വീട്ടിൽ ബർത്ത് ഡേ പാർട്ടിക്ക് എത്തിയ വിദ്യാർത്ഥികൾ ആയൂർ ആയിരവില്ലി പാറ സന്ദർശിക്കാനായി പോകുകയായിരുന്നു. വ്യൂ പോയിന്റിൽ നിൽക്കവേ വാഹനത്തിൽ എത്തിയ പ്രതികൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം കാണിക്കുകയും കുട്ടികളെ മർദിക്കുകയും…

Read More

ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധി;ചടയമംഗലത്ത്ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിണം നടത്തി ഡ്രൈവിംഗ് സ്കൂളുകൾ

ഗതാഗതമന്ത്രിയുടെ വിചിത്ര നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന വിചിത്ര നിർദ്ദേശവുമായി ഗതാഗതമന്ത്രി. ചടയമംഗലത്ത് തന്നെ 29 ഡ്രൈവിംഗ് സ്കൂളുകൾ നിലവിലുണ്ട് ഈ സാഹചര്യത്തിൽ മുൻകൂട്ടി ഡ്രൈവിംഗ് സ്‌കൂൾ അറിയിപ്പ് കൊടുത്തതിനെ തുടർന്ന് അനവധിപേരാണ് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ചടയമംഗലത്ത് എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ ഇറക്കിയ ഓർഡർ പ്രകാരം 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം നൽകി ….

Read More

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡിൽ എൽ ഡി എഫിന് വൻ വിജയം

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡിൽ ഇന്നലെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കുരിയോട് പത്താം വാർഡിലെ ബിജെപി സ്ഥാനാർഥി ജെ ആർ ജയകുമാർ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വിഎസ് സുനിൽകുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കെ ആർ സന്തോഷ്ബിജെപി സ്ഥാനാർത്ഥിയായി ഉദയൻ കുരിയോടും മത്സരിച്ചത് എൽഡിഎഫിന് സാധ്യതയുള്ള വാർഡിലാണ് കഴിഞ്ഞതവണ അട്ടിമറി വിജയം ബിജെപി വിജയിച്ചത്.LDF. 583 വോട്ടുംUDF 319വോട്ടുBJP 58വോട്ടുമാണ് കിട്ടിയത് LDFന്റെ ഭൂരിപക്ഷം 264 വോട്ട്.പതിനഞ്ച് വാർഡാണ് ചടയമംഗലം ഗ്രാമപഞ്ചായത്തിലുളളത് LDF പത്ത് സ്വീറ്റോടെ…

Read More

ചടയമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

ചടയമംഗലം പോരേടത്ത് കഴിഞ്ഞ മാസം 25 നാണ് സംഭവം. ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ എത്തിയ പെൺകുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു പീഡനത്തിന് ശേഷം പ്രതിയുടെ ഭീഷണിയിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്നാണ് പീഡന വിവരം പുറത്ത് അറിയുന്നത്. ചടയമംഗലം പോരേടം തെരുവിൻഭാഗം സ്വദേശി 26 വയസ്സുള്ള അനീഷാണ് ചടയമംഗലം പോലീസിന്റെ പിടിയിൽ ആയത്. വിവരമറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ കൗൺസിലറെ വിവരം അറിയിപ്പിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. .ചൈൽഡ്…

Read More

ആൺ കുട്ടികളെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി വന്നയാളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

മൂന്ന് ആൺ കുട്ടികളെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി വന്ന 54 വയസുകാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.ഇളമാട്ട് കഴിഞ്ഞ 12 വർഷമായിപന്നിഫാം നടത്തി വരികയായിരുന്നു പ്രതി.ചടയമംഗലം സിഐഡി.ഷിബു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഈ പോക്സോ പ്രതിയെ അറസ്റ്റ് ചെയ്തത്.വൈക്കം സ്വദേശിയായ ബൈജു കെ.എസ് ആണ് പോലീസിന്റെ പിടിയിൽ ആയത്. ഇയാൾ ഒളിവിൽ കഴിയവേയാണ് ചടയമംഗലം പോലീസിന്റെ വലയിലായത്.ഇയാളുടെ പീഡന വിവരങ്ങൾ കുട്ടികൾ അവരുടെ സുഹൃത്തുക്കളോട് പറയുകയും, അവർ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ…

Read More

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘മാതൃക കൃഷിത്തോട്ടം’

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘മാതൃക കൃഷിത്തോട്ടം’ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ലതിക വിദ്യാധരൻ നിർവഹിച്ചു. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വനിത ഗ്രൂപ്പുകൾക്ക് ഉത്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി തൈകൾ, ടിഷ്യൂ കൾച്ചർ വാഴ തൈകൾ, കിഴങ്ങ് വിളകളുടെ നടീൽ വസ്തുക്കൾ തുടങ്ങിയവ നൽകുന്നതാണ് പദ്ധതി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മൂന്ന് പേർ പിടിയിൽ

ഡ്രൈ ഡേയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ മൂന്ന് പേരാണ് ചടയമംഗലം എക്സൈസും കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്ക്വാഡും ചേർന്ന് പിടി കൂടിയത്. ചടയമംഗലം പോരേടം സ്വദേശി ബിനു,കുരിയോട് സ്വദേശി വിനോദ് , ഉമ്മന്നൂർ സ്വദേശി തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെ റോഡ് സൈഡിൽ നിന്നും മദ്യം വിൽപ്പന നടത്തി വന്നിരുന്ന ബിനുവിനെയും വിനോദിനെയും പിടികൂടുകയായിരുന്നു.കടയ്ക്കലിൽ സൂക്ഷിച്ചിരുന്ന 12 ലിറ്റർ വിദേശ മദ്യമായി തങ്കച്ചനെ എക്സൈസ് കൊല്ലം സ്‌പെഷ്യൽ സ്ക്വാഡാണ്…

Read More

ചടയമംഗലത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

ഗവൺമെൻ്റ് ഓഫ് ഇന്ത്യ പ്ലാനിങ് കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ചലച്ചിത്ര പിന്നണി ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ ദീപു ആർ എസ് ചടയമംഗലത്തിന് ലഭിച്ചു. ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, എഴുത്തുകാരൻ, ഹുമാനിറ്റേറിയൻ എന്നീ നിലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!