ചടയമംഗലത്ത് ഭക്ഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽ

ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ. ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡിൽ നിന്നും (28/04/2024) ഞായറാഴ്‌ച ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛർദ്ദി, പനിയും ഉണ്ടായതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 പേർ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ പഞ്ചായത്ത് ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപെടുത്തി. സംഭവത്തിൽ ചടയമംഗലം…

Read More

ചടയമംഗലത്ത് കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി

ചടയമംഗലം ഇളമ്പഴന്നൂർ പോലീസിമുക്കിന് സമീപം കക്കൂസ് മാലിന്യം തള്ളാൻ ശ്രമം.നാട്ടുകാർ വാഹനം തടഞ്ഞു..പോലീസ് മുക്ക് കുന്ന് കുഴിയിൽ ആണ് സംഭവം. കീഴ്തോണി വാർഡ് മെമ്പർ ഷഫീക്ക് ചെറുവകോണ ത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനം തടഞ്ഞു ചടയമംഗലം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി വാഹനവും , മാലിന്യം തള്ളാൻ എത്തിയവരെയും കസ്റ്റഡിയിൽ എടുത്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലത്ത് ഇടിമിന്നലിൽ വീട് കത്തി നശിച്ചു

ചടയമംഗലം പഞ്ചായത്തിലെ കള്ളിക്കാട് വാർഡിൽ മുത്താരമ്മൻ ക്ഷേത്രത്തിന് സമീപം ഇടിമിന്നലിൽ വീട് കത്തി നശിച്ചു. വൈകുന്നേരം മൂന്നരയോടെ കൂടി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മഴയിലും ആണ് വീട് കത്തിയത്. പ്രമാണം അടക്കമുള്ള വിലപ്പെട്ട രേഖകൾ കത്തിയതായാണ് പ്രാഥമിക വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ 31 വയസ്സുകാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

ചടയമംഗലത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ 31 വയസ്സുകാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.ഇളമാട് വെള്ളച്ചാൽ പൊയ്കയിൽ മുക്ക് പൊയ്കയിൽ മേലതിൽ വീട്ടിൽ രാഹുൽ കൃഷ്ണനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പോലീസ് പറയുന്നത് ഇങ്ങനെ.. പ്രതിയായ രാഹുൽ കൃഷ്ണൻ ഇളമാട് ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് അക്രമണത്തിന് ഇരയായ സ്ത്രീയുടെ അനുജനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രതി സ്ത്രീ താമസിക്കുന്ന വീട്ടിലെത്തുകയും പരാതി പറയുകയും ചെയ്തു. എന്നാൽ ഇയാളുടെ പരാതി കേൾക്കുവാൻ ഇവർ…

Read More

ചിതറ പോലീസിന്റെ വാഹന പരിശോധനയിൽ മോഷ്ടിച്ച വാഹനം പിടികൂടി

ആയൂർ മലപേരൂർ സ്വദേശിയുടെ ഇരുചക്ര വാഹനം മോഷ്ടിച്ചു കൊണ്ട് തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച 19 വയസ്സുള്ള ബിഹാറി സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വെളുപ്പിന് പ്രതി വാഹനവുമായി കടന്നു കളയുകയായിരുന്നു . യുവതി ചടയമംഗലം പോലീസിൽ പരാതി നൽകി. പരാതിയിൽ മേൽ അന്വേഷണം നടന്നുവരികെയാണ് ചിതറ പോലീസിന്റെ പെട്രോളിംഗ് സംഘത്തിന് മുന്നിലേക്ക് ഇയാൾ വന്ന് പെടുന്നത് . വാഹനം തടഞ്ഞു നിർത്തി വണ്ടിയുടെ ആർ സി ഓണറുടെ ഡീറ്റൈൽസ് പരിശോധന നടത്തിയപ്പോഴാണ് മോഷ്ടിച്ച വാഹനമാണ് എന്ന്…

Read More

തുറന്ന് കിടന്ന വീട്ടിൽ മോഷണം നടത്തിയ പ്രതി ചടയമംഗലം പോലീസിന്റെ പിടിയിൽ

ഇളമാട് കുളഞ്ഞിയിൽ ശോഭ മന്ദിരത്തിൽ വീട്ടിൽ കയറി മോഷണം നടത്തിയ 55 വയസ്സുകാരൻ ഗോപിയാണ് പിടിയിലായത് രാവിലെ 5 മണിക്ക് റോഡിലൂടെ പോകുമ്പോൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ഗോപിയുടെ ശ്രദ്ധയിൽ പെട്ടു വീട്ടിൽ കയറി മൊബൈൽ ഫോണും വാച്ചും 5000 രൂപയും ആണ് ഗോപി മോഷ്ടിച്ചത്. മോഷ്ടിച്ച മൊബൈൽ ടവറിന്റെ ലൊക്കേഷനിലൂടെ പറവൂർ മേഖലയിൽ പ്രതി ഉണ്ടെന്ന് മനസലാക്കിയ ചടയമംഗലം പോലീസ് പറവൂർ പൊലീസിനെ വിവരം അറിയിച്ചു . തുടർന്ന് ഗോപിയെ പിടികൂടി . പ്രതി…

Read More

ചടയമംഗലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുകയും സഹോദരനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത രണ്ടുപേർ പിടിയിൽ

ചടയമംഗലം ഇളമാട് സ്വദേശികളാണ് പിടിയിലായത്. ഇളമാട് അമ്പലമുക്ക് സ്വദേശി പട്ടാളം സതീശൻ എന്ന് അറിയപ്പെടുന്ന സതീഷ് ഭവനിൽ സതീശൻ 53 വയസ്സ്, ഇളമാട് സ്വദേശി ആയിട്ടുള്ള സതീശൻ 54 എന്നീ രണ്ട് സതീശൻമാരാണ് ചടയമംഗലം പൊലീസിന്റെ പിടിയിൽ ആയത്. പട്ടാളം സതീശന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ ഓടിക്കിന്നത് സതീശൻ (54) ആണ് . ഇളമാട് അമ്പലമുക്ക് കുണ്ടൂരിൽ വച്ചു നിർത്തിയിട്ടിരുന്ന സതീശന്റെ ഓട്ടോറിക്ഷയിൽ ശ്രീകുട്ടൻ എന്ന വെക്തിയുടെ വാഹനം തട്ടി. ഇതിനെ തുടർന്ന് ശ്രീകുട്ടനും മറ്റ് രണ്ട് സതീശന്നുമായി…

Read More

ചടയമംഗലത്ത് അനിയനെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി ; സംഭവം നടന്നത് ഇങ്ങനെ

ഭാര്യയും സഹോദരനുമായി അവിഹിതബന്ധം എന്നുള്ള സംശയത്തിൽ സഹോദരനെ ജേഷ്ഠൻ പെട്രോളൊഴിച്ച് തീ കൊളുത്തികൊലപെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ അനുജൻതിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു ഗുരുതരമായി പൊള്ളലേറ്റ ചടയമംഗലം ഇടയ്ക്കാട് സ്വദേശി കലേഷിന്റെ നില അതീവ ഗുരുതരമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്. കാലേഷിനെ തീ കൊളുത്തിയ ജേഷ്ഠൻ സനൽ ചടയമംഗലം പോലീസിൽ കീഴടങ്ങി.സനലിന്റെമാതാവിന്റെ സഹോദരിയുടെ മകനാണ്പൊള്ളലേറ്റ കലേഷ്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടി പോരേടത്ത് പ്രവർത്തിക്കുന്ന ടൂവീലർ വർക്ക് ഷോപ്പിൽ ജോലിചെയ്തു വന്ന…

Read More

ചടയമംഗലത്ത് ജേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

പോരേടത്താണ് സംഭവം നാലുമണിയോടെ പെട്രോളുമായി എത്തി കലേഷ് എന്ന 23 വയസ്സ് കാരനെ തീ കൊളുത്തുകയായിരുന്നു.കലേഷിന്റെ കുഞ്ഞമ്മയുടെ മകൻ സനാലാണ് ഈ ക്രൂരത ചെയ്തത്. കുടുംബ പ്രശ്നമാണ് ഈ ദാരുണ സംഭവത്തിന് കാരണം എന്നുള്ള വിവരങ്ങളാണ് അറിയാൻ കഴിയുന്നത്. 80 ശതമാനം പൊളളലേറ്റ കലേഷ് മെഡിക്കൽ കോളേജിൽ ചീകിത്സയിലാണ്.സനൽ ചടയമംഗലം പോലീസിൽ കിഴടങ്ങി

Read More

ചടയമംഗലം പോരേടത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു

പോരേടം ചന്തമുക്കിലെ ബൈക്ക് വർക്ക്ഷോപ്പിലെ പാർട്ണർമാർ തമ്മിൽ ഉള്ള വഴക്കിനിടെ യുവാവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചു കത്തിച്ചു, അത്യസന്നനിലയിൽ ആയ യുവാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു നില അതീവ ഗുരുതരമായി തുടരുന്നു. പെട്രോൾ ഒഴിച്ച യുവാവ് ചടയമംഗലം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ

Read More
error: Content is protected !!