Headlines

കേരള ബജറ്റ് – ചടയമംഗലത്തിനു 34 കോടി

കേരള ബജറ്റ് – ചടയമംഗലത്തിനു 34 കോടിയുടെ വികസന പദ്ധതികൾചടയമംഗലം നിയോജക മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്തു നിരത്തു , പാലങ്ങൾ , ആരോഗ്യം, പുരാവസ്തു, ടൂറിസം, വകുപ്പുകളിലായി 34 കോടി രൂപയുടെ വിവിധ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. ചടയമംഗലം മണ്ഡലത്തിലെ ഏറെക്കാലത്തെ ആവശ്യങ്ങളിൽ ഒന്നായിരുന്ന കടയ്ക്കൽ താലൂക്കാശുപത്രി വികസനത്തിന് 10 കോടി രൂപ അനുവദിച്ചു. കൊല്ലം തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിക്കുന്ന പകൽകുറിക്കടവ് പാലം, ചടയമംഗലം പുനലൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുത്തൻവിള പാലം എന്നിവയ്ക്ക് രണ്ടു കോടി രൂപ…

Read More

സിപിഐയിൽ വീണ്ടും രാജി; ചടയമംഗലത്തെ നേതാവ് മുസ്തഫ പാർട്ടിയിൽ നിന്ന് രാജി വച്ചു

ചടയമംഗലത്തെ സിപിഐ നേതാവ് എ. മുസ്തഫ സിപിഐ ൽ നിന്നും രാജി വച്ചു. ചടയമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സിപിഐ ചടയമംഗലം മണ്ഡലം സെക്രട്ടറി, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യൂ ഡി എഫിലെ പ്രമുഖ ഘടകകക്ഷിയുമായി ഇന്ന് വൈകുന്നേരം ചർച്ച നടക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ സിപിഐ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു.

Read More

ചടയമംഗലത്ത് വാഹനാപകടം ഒരാൾ മരിച്ചു

ചടയമംഗലത്ത് വാഹനാപകടം ഒരാൾ മരിച്ചുപോലീസ് സ്റ്റേഷൻ മുൻവശത്താണ് വാഹന അപകടം ഒരാൾ മരണപ്പെട്ടു.കായംകുളം താമരശ്ശേരി സ്വദേശി ബഷീറാണ് മരണപ്പെട്ടത് .ടിപ്പർ ബൈക്കിനെ മറികടക്കാൻ ശ്രമിക്കവെ ടിപ്പറിന്റെ സൈഡ് ഭാഗം ബൈക്കിൽ തട്ടി ബൈക്ക് ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നുടിപ്പറിന്റെ പിൻവശത്തെ ടയർ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.സംഭവ സ്ഥലത്ത് തന്നെ ബഷീർ മരണപ്പെട്ടു ഇന്ന് പതിനൊന്നരയ്ക്ക് ആയിരുന്നു സംഭവം. ഇരു വാഹനങ്ങളും കൊട്ടാരക്കരയിൽ നിന്നും നിലമേയിലേക്ക് വരുകയായിരുന്നു

Read More

ചടയമംഗലം ഉപജില്ലാ കലോൽസവത്തിൽ മൊബൈലിലൂടെ കണ്ട് പഠിച്ച നാടോടി നൃത്തവുമായി കൊച്ചു മിടുക്കി

ചടയമംഗലം ഉപജില്ലാ കലോൽസവത്തിൽ സെന്റ് മിൽഡ്രഡ് യു പി എസ് തൃക്കണ്ണാപുരം മൂന്നാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണ തീർത്ഥയാണ് യുട്യൂബിൽ കണ്ട് പഠിച്ച നാടോടി നൃത്തവുമായി ചടയമംഗലം ഉപജില്ലാ കലോൽസവത്തിൽ എത്തിയത് . മറ്റുള്ളവരെ മേക്കപ്പ് ആർട്ടിസ്റ്റ്ഒരുക്കുമ്പോൾ സ്വന്തം അച്ഛനും അമ്മയും ആണ് മോളെ ഒരുക്കി വേദിയിലേക്ക് വിട്ടത്. കലാകാരൻ കൂടി ആയിട്ടുള്ള ഉണ്ണികൃഷ്ണൻ കടയ്ക്കൽ ന്റെയും ശ്രീ കുട്ടിയുടെയും മകളാണ് കൃഷ്ണ തീർത്ഥ.

Read More

ചടയമംഗലം അക്കോണം വാർഡിൽ അമീബിക് മസ്തിഷ്കജ്വരം സംശയം

ചടയമംഗലം പഞ്ചായത്തിലെ അക്കോണം വാർഡിൽ ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന സംശയം ഉയർന്നിട്ടുണ്ട്. പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വ്യക്തിയെ നിരീക്ഷണത്തിൽ മാറ്റിയതായി ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നതിനായി പരിശോധനാഫലങ്ങൾ കാത്തിരിക്കുകയാണ്. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചു. കുടിവെള്ള പൈപ്പുകളിലും പൊതു കിണറുകളിലും ക്ലോറിനേഷൻ ശക്തമാക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും ചേർന്ന് വെള്ളസ്രോതസ്സുകളുടെ ശുചിത്വ പരിശോധനയും ക്ലോറിനേഷൻ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

Read More

ചടയമംഗലത്ത് മദ്യപിക്കുന്നതിനിടെ  54 കാരനെ സുഹൃത്ത് കൊലപ്പെടുത്തി

ചടയമംഗലത്ത് മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് 54കാരൻ കൊല്ലപ്പെട്ടു കൊലപാതകംനടത്തിയയാളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു ചടയമംഗലം പോരേടം മാടൻനട പാറവിള വീട്ടിൽ 54 വയസ്സുള്ള നൗഷാദ് ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയതിരുവനന്തപുരം വട്ടപ്പാറ.കരകുളം ചെറുവേലിക്കോണത്തു വീട്ടിൽ ദിജേഷിനെയാണ് ചടയമംഗലം പോലീസ് അറെസ്റ്റ്‌ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടുകൂടി ചടയമംഗലം ബീവറേജിന് സമീപത്തുള്ള അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പിന്റെ രണ്ടാം നിലയിലേക്ക്‌ കയറുന്ന സ്റ്റെയറിന്റെ ഇടനാഴിയിലിരുന്ന മദ്യപിക്കുകയായിരുന്ന നൗഷാദും ദിജേഷും തമ്മിൽതർക്കം ഉണ്ടാവുകയും.നൗഷാദിനോട് ദിജേഷ് പൈസ ആവശ്യപ്പെടുകയും പോക്കറ്റിൽ…

Read More

ചിതറ പുതുശ്ശേരി ഭാഗത്ത് നിന്നും 10 ലക്ഷത്തോളം രൂപ വരുന്ന ലഹരി വസ്തുക്കളുമായി  തെറ്റിമുക്ക് സ്വദേശിയെ പിടികൂടി ചടയമംഗലം എക്സൈസ്

അർദ്ധരാത്രിയിൽ എക്‌സൈസ് സംഘം നടത്തിയ നടത്തിയ റെയ്‌ഡിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 900 kg ലഹരി വസ്തുക്കൾ പിടികൂടിഇന്ന് വെളുപ്പിന് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ചിതറ പുതുശ്ശേരി, ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വിപണിയിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 900 കിലോ ലഹരി വസ്തുക്കളും രണ്ടു കാറുകളും എക്സൈസ് സംഘം പിടികൂടി കുമ്മിൾ തെറ്റിമുക്ക് സ്വദേശി നൗഫൽ മൻസിലിൽ ജലീലുദ്ദീൻ മകൻ 30 വയസുള്ള നൗഫൽ എന്നയാളുടെ പേരിൽ കേസെടുത്തു. എക്‌സൈസ് സംഘത്തെ…

Read More

ചടയമംഗലത്ത് മൊബൈൽ ഫോൺ കടയിൽ നിന്നും മൊബൈൽഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച്‌ കടത്തിയ സംഭവത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരെ ചടയമംഗലം പോലീസ് പിടികൂടി

ചടയമംഗലത്ത് മൊബൈൽ ഫോൺ കടയിൽ നിന്നും മൊബൈൽഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച്‌ കടത്തിയ സംഭവത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരെ ചടയമംഗലം പോലീസ് പിടികൂടി. കല്ലംമ്പലം സ്വദേശികളായ അൽ അമീൻ,മുഹമ്മദ് ആഷിക്,എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാൻ എന്നിവരാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. ഈ കഴിഞ്ഞ ഒന്നാം തീയതി രാത്രി ഒന്നര മണിയോടുകൂടി ചടയമംഗലത്ത് പ്രവർത്തിക്കുന്ന പഞ്ചമി എന്ന മൊബൈൽ കടയുടെ പിൻഭാഗം പൊളിച്ച് കടയിൽ സൂക്ഷിച്ചിരുന്ന 50 ഓളം മൊബൈൽഫോണുകളും മൂന്ന് ലാപ്ടോപ്പുകളും കേസിലെ ഒന്നാം പ്രതിയെന്ന്…

Read More

ചടയമംഗലം പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

വീടുകൾ, കടകൾ മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് മോഷണങ്ങളും മോഷണശ്രമങ്ങളും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത് വരുന്നതും മോഷ്ടാക്കളുടെ സാന്നിധ്യത്തെ സംബന്ധിച്ച് രഹസ്യവിവരങ്ങൾ ലഭ്യമായിട്ടുള്ളതുമാണ്. ആയതുമായി ബന്ധപ്പെട്ടുള്ള നിരീക്ഷണം ശക്തമാക്കുന്നതിന് പോലീസിനോടൊപ്പം ജനമൈത്രി ജാഗ്രതാ സമിതിയുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സഹകരണം ഉണ്ടാകണമെന്നും വീടുകളുടെയും സ്ഥാപനങ്ങളിലെയും സി സി  ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തേണ്ടതും സി സി റ്റി വി ക്യാമറകൾ ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളിൽ ആയവ സ്ഥാപിക്കുന്നതിനായി ശ്രദ്ധിക്കേണ്ടതുമാണ്. രാത്രികാലങ്ങളിലും പകൽസമയങ്ങളിലും അപരിചിതരുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപെട്ടാൽ 0474…

Read More

ചടയമംഗലത്ത് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 19കാരനെ ചടയമംഗലം പോലീസ് പിടികൂടി

അയത്തിൽ തെക്കേക്കാവ് ക്ഷേത്രത്തിന് സമീപം വയലിൽ പുത്തൻവീട്ടിൽ സജീർ( 19) ആണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. ഇകഴിഞ്ഞ അഞ്ചാം തീയതി ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. കൊല്ലത്ത് നിന്നും ട്രെയിൻ മാർഗം കോട്ടയം ആന്ധ്ര പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ പെൺകുട്ടിയുമായി കറങ്ങി നടക്കുകയും ആന്ധ്രപ്രദേശിൽ ലോഡ്ജിൽ റൂമെടുത്ത് താമസിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെയും ഇയാളുടെയും ഫോണുകൾ പല സ്ഥലങ്ങളിലായി വിറ്റു. ശേഷം റെയിൽവേ സ്റ്റേഷനുകളിലും മറ്റു പൊതുസ്ഥലങ്ങളിലും നിൽക്കുന്നവരുടെ ഫോണുകൾ വാങ്ങി സുഹൃത്തുക്കളെ…

Read More
error: Content is protected !!