Headlines

ഹെറോയിനും കഞ്ചാവുമായി പ്രതി ചടയമംഗലം എക്‌സൈസ്ന്റെ പിടിയിൽ

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിൽ ചടയമംഗലം  ജംഗ്ഷന് സമീപം വച്ച് കഞ്ചാവും,ഹെറോയിനുമായി  ആസ്സാം സ്വദേശിയായ ഹുസൈൻ അലി മകൻ 37 വയസുള്ള അംജിത്ത് അലി എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും 1.1 ഗ്രാം ഹെറോയിനും കഞ്ചാവും പിടികൂടി. ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും  ചിലർ  മയക്കുമരുന്നുകളും മറ്റ് ലഹരിവസ്ത്തുക്കളും, അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി,പ്രിവൻറ്റീവ് ഓഫീസർ…

Read More

കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന ചിതറ സ്വദേശി പിടിയിൽ

അഞ്ചൽ കരുകോണിൽ നിന്നും  രണ്ടര കിലോ കഞ്ചാവുമായി കഴിഞ്ഞ ജനുവരി 6 ന്  പിടിയിലായ  ചിതറ സ്വദേശി ഷാജഹാൻ്റ കൂട്ട് പ്രതി ചിതറ സ്വദേശി റഹീമിനെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്. അഞ്ചൽ SHO ഹരീഷ്, SI പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് കുമാർ, സന്തോഷ്‌ ചേട്ടിയാർ,അഭിഷ്‌ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

കൊല്ലത്ത് വീണ്ടും വൻ ലഹരി വേട്ട

കൊല്ലത്ത് വീണ്ടും വൻ ലഹരി വേട്ട.ആഡംബരക്കാറില്‍ എം ഡി എം എ കടത്തുകയായിരുന്ന യുവതിയെ ഇന്നലെ രാത്രി പോലീസ് പിടികൂടി. പെരിനാട് ഇടവട്ടം സ്വദേശിനി അനില രവീന്ദ്രൻ (34) ആണ് പിടിയിലായത്. ബെംഗളുരുവില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. അഞ്ചാലുംമൂട് പനയം രേവതിയില്‍ വാടകയ്‌ക്കു താമസിക്കുന്ന അനില രവീന്ദ്രൻ എംഡിഎംഎ കേസില്‍ മുൻപും പ്രതിയാണ്. കൊല്ലം സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകരപ്പാലത്തിനു…

Read More

എംഡിഎംഎയുമായി യുവാവ് പിടിയിൽ, കുടുങ്ങിയത് ലഹരി വില്‍പനക്കാരില്‍ പ്രധാനി

58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരിയിലാണ് സംഭവം. അമ്പായത്തോട് പുല്ലുമല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താനെയാണ് പോലീസ് പിടികൂടിയത്. പിടിയിലായ യുവാവ് താമരശ്ശേരിയിലെ രാസലഹരി വില്‍പനക്കാരില്‍ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോഴിക്കോട് ഭാഗങ്ങളില്‍ രാസലഹരിയുടെ മൊത്തക്കച്ചവടക്കാരനാണ് മസ്താന്‍. കൂടാതെ, പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിര്‍ഷാദ്. ലഹരിക്ക് അടിമപ്പെട്ട് ഉമ്മയെ കൊന്ന ആഷിഖ്, ഭാര്യയെ കൊന്ന യാസിര്‍ എന്നിവരുമായും പ്രതിക്കു ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കോവൂര്‍ ഇരിങ്ങാടന്‍പള്ളിക്കു…

Read More

നിലമേൽ കഞ്ചാവുമായി മൂന്നു യുവാക്കൾ ചടയമംഗലം എക്സൈസിന്റെ പിടിയിൽ

നിലമേൽ കൈതോട് പ്രദേശങ്ങളിൽ കഞ്ചാവിന്റെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും അനധികൃത വില്പനയും ഉപയോഗവും നടക്കുന്നു എന്ന  വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  ചടയമംഗലം എക്സൈസ് റെയിഞ്ച്  ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൈതോട് വെള്ളരി പാലത്തിന് സമീപത്ത് നിന്നും കഞ്ചാവ് കൈവശം വെച്ച് ഉപയോഗിച്ച കുറ്റത്തിന് കൈതോട് സി.പി ഹൗസിൽ സുരേഷ് ബാബു മകൻ മുത്തു എന്ന് വിളിക്കുന്ന 24 വയസുള്ള അനന്തു സുരേഷ്, കൈതോട് വലിയവഴി ദേശത്ത് അഫ്സൽ മൻസിലിൽ സൈനുദ്ദീൻ മകൻ അഫ്സൽ, കൈതോട് വെള്ളരി…

Read More

ആഡംബര ബൈക്കിൽ കഞ്ചാവ് കടത്ത്   കടയ്ക്കൽ സ്വദേശി പിടിയിൽ 

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോട്ടുക്കൽ ആനപ്പുഴക്കൽ വച്ച് 1.039kg കഞ്ചാവ് കെടിഎം ഡ്യൂക്ക് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഒന്നാം പ്രതിയായ കുമ്മിൽ തൃക്കണ്ണാപുരം സ്വദേശി രാവണ വില്ലയിൽ 31 വയസ്സുള്ള അതിശയൻ എന്ന് വിളിക്കുന്ന ജിജുവിനെ പിടികൂടി . കടയ്ക്കൽ മണികണ്ഠൻചിറ സ്വദേശി ജിത്തു ഭവനം വീട്ടിൽ 30 വയസ്സുള്ള രാഹുൽ എന്നയാളെ രണ്ടാം പ്രതിയാക്കി കേസെടുത്തു. രണ്ടാംപ്രതി സംഭവത്തിൽ നിന്ന് ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല….

Read More