fbpx
Headlines

വാഹനാപകടത്തിൽ ആറ്റിങ്ങൽ എംഎൽഎയുടെ മകൻ അന്തരിച്ചു

ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ കണിയാപുരത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. പിതാവ് കെ വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്.സഹോദരൻ വി വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്. തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. വിനീത് ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്.സിപിഎം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗമാണ്.

Read More