fbpx
Headlines

ചിതറ ആയിരക്കുഴിൽ എം പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിന്റെ ഉദ്ഘാടനം നടന്നു

ചിതറ പഞ്ചായത്തിലെ അയിരക്കുഴി വാർഡിൽ ഉൾപ്പെട്ട പുളിവേലിക്കോണത്ത് NK പ്രേമചന്ദ്രൻ എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച റോഡിൻ്റേയും റോഡ് സൈഡ് കെട്ടിൻ്റെയും ഉദ്ഘാടനം NK പ്രേമചന്ദ്രൻ എം പി  നിർവഹിച്ചു. കോൺഗ്രസ്‌ ചിതറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അരുൺ കുമാർ, പഞ്ചായത്ത് അംഗം രാജീവ്‌കൂരപള്ളി , സജാദ്,ജയറാം തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു സംസാരിച്ചു.

Read More

ചിതറ ആയിരകുഴിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു

ചിതറ ആയിരകുഴിയിൽ വീട്ടിനുള്ളിൽ മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി . ആയിരിക്കുഴി പാലമൂട്ടിൽ വീട്ടിൽ 52 വയസുകാരൻ വിശ്വനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി പുറത്ത് കാണാതിരുന്ന വിശ്വനാഥനെ തിരക്കി സുഹൃത്തുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ വിശ്വനാഥനെ കാണുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. ഒറ്റയ്ക്ക് താമസിച്ചിരുന്ന വിശ്വനാഥന് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. അസുഖം മൂർച്ഛിച്ചാണ് മരണപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ചിതറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു . മൃതദേഹം…

Read More