ചടയമംഗലം:ചടയമംഗലത്ത് കഴിഞ്ഞ ദിവസം പേൾ ബാറിൽ സെക്യൂരിറ്റി ജീവനക്കാരൻ ചടയമംഗലം കലയം പാട്ടം സ്വദേശിയായ 35 വയസ്സുള്ള സുധീഷിനെ കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കുണ്ടറ സ്വദേശി ജിബിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിക്ക് ഏഴോളം വരുന്ന ആളുകൾ യാതൊരു പ്രകോപനവും ഇല്ലാതെ സ്റ്റേഷനിലേക്ക് കല്ലെറിയുകയായിരുന്നു.
പോലീസ് ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചിലയാളുകൾ പ്രകോപനം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സംഭവങ്ങൾ നടത്തുന്നതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
പിടികൂടിയ ഏഴ് പേരെയും റിമാൻഡ് ചെയ്യും.
ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ എഴുപേർ പിടിയിൽ

Subscribe
Login
0 Comments
Oldest