ഈ വർഷത്തെ കൊല്ലം ജില്ലാ തല പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ കടയ്ക്കൽ കുമ്മിൾ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ചു നടന്നു.
മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിപാടിയുടെ അധ്യക്ഷത വഹിച്ചത് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനായിരുന്നു.
പരിപാടിയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , ഉൾപ്പെടെ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.