fbpx
Headlines

ചടയമംഗലത്ത് ടിപ്പറിൽനിന്നും റോഡിലേക്ക് പാറ തെറിച്ചു വീണതിനെ തുടർന്ന് വാഹനങ്ങൾ തടഞ്ഞു നട്ടുകർ പ്രേതിഷേധിച്ചു

ക്വാറിയിൽ നിന്നും അമിത ഭാരം കയറ്റി വന്ന വാഹനങ്ങളിൽ നിന്നും വലിയ പാറകൾ റോഡിൽ വീണതിൽ പ്രതിഷേധിച്ച് നാട്ട്കാർ വാഹനങ്ങൾ  തടഞ്ഞു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്  പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി.
ചടയമംഗലം വെഹിക്കിൽ ഇൻസ്പെക്ടറുടെ നോതൃത്വത്തിൽ ആറ് വാഹനങ്ങൾ കസ്റ്റ്ടിയിൽ എടുക്കുകയും  നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു . 
അർക്കന്നൂർ ചടയമംഗലം ഇലവിൻമൂട് പ്രദേശങ്ങളിൽ  പാറക്കോറിയുമായി ബന്ധപ്പെട്ട നിരവധി സമരങ്ങളാണ് നടക്കുന്നത്.
ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം.
എന്നാൽ എല്ലാ നിയമങ്ങളും പാലിച്ചാണ് പാറക്കോറികൾ നടത്തുന്നത് എന്നാണ് ക്വാറി ഉടമകൾ പറയുന്നത്. പാറ ഖനനം ചെയ്യുന്നതുമൂലം പല ആളുകളുടെയും വീടുകളുടെ ഭിത്തിക്ക് വിള്ളലേറ്റതായി പറയുന്നു.
പാത്രങ്ങൾ തനിയെ താഴെ വീഴുകയും ഭൂമികുലുക്കം പോലെ പ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നു എന്നാണ് പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ പറയുന്നത്.
മാസങ്ങൾക്ക് മുൻപ് അർക്കന്നൂരിലും പാറച്ചീളുകൾ വീടുകൾക്ക് മുന്നിൽ വീണ സംഭവവും ഉണ്ടായിട്ടുണ്ട്. പിന്നീട് പ്രശ്നം  പോലീസിന്റെ സാന്നിധ്യത്തിൽ പരിഹരിച്ചു എന്നാണ് അറിയുന്നത്.
  അനധികൃതമായ പെർമിറ്റുകൾ അനുവദിച്ചു നൽകുന്നു എന്നും ആക്ഷേപമുണ്ട്.
പെർമിറ്റിൽ ഉൾപ്പെടുത്തുന്നതിലും അധികമായി ലക്ഷക്കണക്കിന് മെട്രിക് ടെൺ പാറകൾ കണക്കില്ലാതെ പൊട്ടിച്ചു കടത്തുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.
പ്രശ്ന ബാധിത മേഖലകളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലുകൾ രൂപീകരിച്ചുകൊണ്ട് വിവിധ ഡിപ്പാർട്ട്മെന്റുകളിൽ വിവരാവകാശ രേഖകൾ നൽകി നിയമനടപടികൾക്ക് വേണ്ടി ഒരു വിഭാഗം ആളുകൾ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x