ഇക്കഴിഞ്ഞ ജൂലൈ 31-ആം തീയതി രാത്രിയിൽ വർക്കല ചേർന്നിയൂരിലാണ് സംഭവം നടന്നത്….
രാത്രി എട്ടുമണിയോടുകൂടി ചെറുന്നിയൂരിലെ വ്യപാര സ്ഥാപനത്തിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ശാസ്താം നട സ്വദേശിനിയായ യുവതിക്കുന്നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്……
യുവതിക്ക് പിന്നാലെ ഇരുചക്ര വാഹനത്തിൽ പിന്തുടർന്നെത്തിയ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു……
നിലവിളിച്ചുകൊണ്ട് കുതറി മാറാൻ ശ്രമിച്ച യുവതിയുടെ വായ പൊത്തിപ്പിടിച്ചുകൊണ്ട് പ്രതി യുവതിയെ കീഴ്പ്പെടുത്താനുള്ള നടത്തുന്നതിനിടെ യുവതിയുടെ ശബ്ദം കേട്ട് വീട്ടുകാർ എത്തുന്നത് കണ്ടതോടെ ഇയാൾ യുവതിയുടെ മുതുകത്ത് കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഇരുചക്രവാഹനം ഓടിച്ച് രക്ഷപ്പെടുകയും ആയിരുന്നു……
തുടർന്ന് ഉടൻ തന്നെ വർക്കല പോലീസിൽ വിവരമറിയിക്കുകയും പോലീസ് സംഭവ സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു യുവാവിനെ തിരിച്ചറിഞ്ഞുവെങ്കിലും ഇയാളെ ഇതുവരെയും പിടികൂടാൻ ആയിട്ടില്ല…..